1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2021

സ്വന്തം ലേഖകൻ: കോവിഡ് കാലത്തു ഷീൽഡിങ്ങിലൂടെ ബ്രിട്ടീഷ് സർക്കാർ രക്ഷാകവചമൊരുക്കിയ 37 ലക്ഷം പേർ ഏപ്രിൽ ഒന്നു മുതൽ സാധാരണ ജീവിതത്തിലേക്കു മടങ്ങും. ഈ മാസം 31ന് രാജ്യത്തെ എല്ലാവരുടെയും ഷീൽഡിങ് കാലാവധി അവസാനിക്കുമെന്നു ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വ്യക്തമാക്കി. ഇതുസംബന്ധിച്ച ലെറ്ററുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാവർക്കും ലഭിക്കും. ഏപ്രിൽ മുതൽ സാമൂഹിക അകലം പാലിച്ച് ഇവർക്ക് സാധാരണ ജീവിതത്തിലേക്കു മടങ്ങാനാകുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു.

വിവിധ രോഗങ്ങൾ അലട്ടുന്നവരെയും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെയും പൂർണ ശമ്പളത്തോടെയും ആനുകൂല്യങ്ങളോടെയും വീടിനുള്ളിൽ തന്നെ സംരക്ഷിക്കുന്ന സർക്കാരിന്റെ കരുതലായിരുന്നു ഷീൽഡിങ്. ആദ്യഘട്ടങ്ങളിൽ 21 ലക്ഷത്തോളം പേരെയായിരുന്നു ഇതിൽ ഉൾപ്പെടുത്തിയത്. എന്നാൽ രൂപമാറ്റം വന്ന കോവിഡ് വൈറസിന്റെ വ്യാപനം അതിരൂക്ഷമായതോടെ ഫെബ്രുവരി 21ന് പുതുതായി 17 ലക്ഷം പേരെക്കൂടി ഈ കാറ്റഗറിയിൽ ഉൾപ്പെടുത്തുകയായിരുന്നു.

ഇവർക്കെല്ലാം കോവിഡ് വാക്സീന്റെ ഒന്നാം ഡോസ് നൽകിക്കഴിഞ്ഞു. അതിൽതന്നെ നല്ലൊരു ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സീനും നൽകി. ഏപ്രിൽ ഒന്നിനു മുൻപു ഷീൽഡിങ്ങിലുള്ള എല്ലാവർക്കും രണ്ടാം ഡോസ് വാക്സീനും നൽകാനാണു പദ്ധതി. വാക്സിനേഷനിലൂടെ ഇവരെ അപകടസാധ്യതയിൽനിന്നും അകറ്റിനിർത്താനാകുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്.

ബ്രിട്ടനിൽ ഇതിനോടകം രണ്ടരക്കോടിയോളം പേർക്കാണ് കോവിഡ് വാക്സീന്റെ ആദ്യഡോസ് നൽകിയത്. ജൂലൈയോടെ രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുമെന്നാണ് സർക്കാർ അവകാശ വാദം. എന്നാൽ വാക്സിൻ ലഭ്യതയിലെ കാലതാമസം യുവാക്കൾ ഉൾപ്പെടെയുള്ളവരുടെ വേനലവധി ആഘോഷങ്ങൾ തകിടം മറി ച്ചേയ്ക്കുമെന്ന് ആശങ്കയുണ്ട്.

എൻ‌എച്ച്‌എസ് ഇംഗ്ലണ്ട് ഇക്കാര്യം ഉന്നയിച്ച് വിവിധ ആരോഗ്യ കേന്ദ്രങ്ങൾക്ക് കത്തയച്ചു. യുവജനങ്ങൾക്ക് ഏപ്രിലിനുള്ളിൽ ആദ്യത്തെ വാക്സിനേഷൻ ഡോസുകൾ ലഭിച്ചില്ലെങ്കിൽ ഈ വർഷാവസാനം യുവാക്കൾക്ക് അവധി ആഘോഷിക്കാൻ സാധിക്കാതെ വരുമെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.

അതിനിടെ വാക്സിൻ ലഭിച്ച ആളുകൾക്ക് ഇയു ബ്ലോക്കിൽ യാത്ര ചെയ്യാൻ അനുവദിക്കുന്ന ഒരു വാക്സിൻ ഗ്രീൻ പാസ് അവതരിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഈ പദ്ധതിയിൽ ചേരണമോ എന്നതിനെക്കുറിച്ച് യുകെയിൽ ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂ എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.