1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2021
FILE PHOTO: British Prime Minister Boris Johnson looks on after nurse Rebecca Cathersides administered the Pfizer/BioNTech COVID-19 vaccine to Lyn Wheeler at Guy’s Hospital in London, Britain

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പള വർധനവ് 1% ത്തിൽ ഒതുക്കിയ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊവിഡിൻ്റെ മുൻനിര പോരാളികളെന്ന് സർക്കാർ തന്നെ വിശേഷിപ്പിച്ച് നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് കനത്ത തിരിച്ചടിയാണ് ശമ്പള വർധനവെന്ന് ലേബർ നേതാവ് സർ കീർ സ്റ്റാമർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു.

കൊവിഡ് വ്യാപനം തടായാൻ ജീവൻ പണയം വെച്ച്, മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ സർക്കാർ നൽകുന്നത് ഒരു ശതമാനം ശമ്പള വർദ്ധനവ് മാത്രമാണെന്ന് വിവിധ സംഘടനകളും വിമർശിച്ചു. ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് പുറത്തിറക്കിയ ശമ്പള വർദ്ധനവ് സംബന്ധിച്ച രേഖ “ദയനീയമായ“ ശുപാർശകൾ നി റഞ്ഞതാണെന്നും വിവിധ സംഘടന പ്രതിനിധികൾ ആരോപിച്ചു.

കഴിഞ്ഞ ദിവസം ചാൻസലർ റിഷി സുനക് അവതരിപ്പിച്ച ബഡ്ജറ്റിലും ആരോഗ്യ, സാമൂഹിക പരിപാലന മേഖലകൾക്ക് അവഗണയായിരുന്നു നീക്കി വെച്ചത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ശമ്പള അവലോകന സമിതിയ്ക്ക് നൽകിയ ശുപാർശയിൽ ഒരു ശതമാനം ശമ്പള വർദ്ധനവ് മാത്രമാണ് ശുപാർശ ചെയ്തിരിക്കുന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.