
സ്വന്തം ലേഖകൻ: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ രണ്ടാമതൊരു സ്‌ട്രെയിന്‍ കൂടി ബ്രിട്ടനില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാന്‍കോക്കാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരിലാണ് രണ്ടാമത്തെ സ്‌ട്രെയിന്‍ വൈറസ് കണ്ടെത്തിയത്.
ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ രണ്ടാം സ്‌ട്രെയിന്‍ ബാധിച്ച രണ്ട് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഹാന്‍കോക്ക് പറഞ്ഞു. അതിനാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സ്ട്രെയിനെക്കാള്‍ പ്രഹരശേഷി കൂടിയതാണ് വൈറസിന്റെ രണ്ടാം വകഭേദമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ലോകത്ത് കൊവിഡ് വൈറസിന്റെ ആദ്യ സ്ട്രെയിന്‍ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രിട്ടനു പുറമേ ഡെന്‍മാര്‍ക്ക്, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ നാല്‍പതോളം രാജ്യങ്ങള്‍ ബ്രിട്ടന് യാത്രാ വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു നയം രൂപീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക യോഗം ചേര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല