1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആദ്യ ഘട്ട കൊവിഡ് ഇളവുകൾ പ്രാബല്യത്തിൽ. ജനജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണ് ഇളവുകൾ. ഇതോടെ മൂന്നാമത്തെ ദേശീയ ലോക്ക്ഡൗണും ഔദ്യോഗികമായി അസാധുവായി.

ഫെബ്രുവരി 22 നാണ് ബോറിസ് ജോൺസൺ ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിനുള്ള നാല് ഘട്ടങ്ങളായുള്ള റോഡ്മാപ്പ് പ്രഖ്യാപിച്ചത്. ഓരോ ഘട്ടവും കൊവിഡ് കണക്കുകൾ സൂക്ഷമായി പരിശോധിച്ചാണ് നിർണ്ണയിക്കുകയെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞിരുന്നു. ഇതിൽ ആദ്യ ഘട്ടത്തെ രണ്ടായി വിഭജിച്ച് ആദ്യ ഭാഗമാണ് ഇന്ന് പ്രാബല്യത്തിലായത്. മാർച്ച് 29 ന് ആദ്യ ഘട്ടത്തിലെ കൂടുതൽ ഇളവുകൾ നിലവിൽ വരും.

ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും കോളേജുകളും ഇന്നു മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കും. സെക്കൻഡറി വിദ്യാർത്ഥികൾക്ക് (ഏഴും അതിൽ കൂടുതലും ക്ലാസുകളിലുള്ള) നെഗറ്റീവ് ടെസ്റ്റ് നേടിയ ശേഷം മുഴുവൻ സമയ ക്ലാസുകളിലേക്ക് മടങ്ങാം. ശിശു സംരക്ഷണവും പ്രഭാത ഭക്ഷണം, സ്കൂളിനു ശേഷമുള്ള ക്ലബ്ബുകൾ എന്നീ കുട്ടികളുടെ മേൽനോട്ടവും പുനരാരംഭിക്കാം. മാതാപിതാക്കളെ ജോലികളിലേക്ക് മടങ്ങാൻ പ്രോൽസാഹിപ്പിക്കാനാണ് ഈ നീക്കം.

പ്രായോഗിക കോഴ്‌സുകളിലെ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കും ക്ലാസുകളിലേക്ക് മടങ്ങാനാകും. വ്യായാമ, വിനോദ ആവശ്യങ്ങൾക്കായി ഒരു വ്യക്തിക്ക് മറ്റൊരു വീട്ടിൽ നിന്നുള്ളവരെ കാണാൻ കഴിയും. എല്ലാ കെയർ ഹോം താമസക്കാർക്കും നേരത്തെ പേരു നൽകിയ ഒരു സന്ദർശകനെ അനുവദിക്കാനും പുതിയ ഇളവുകൾ ശുപാർശ ചെയ്യുന്നു.

എന്നാൽ കെയർ ഹോമിലെ അന്തേവാസികളെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും ഇപ്പോഴും അനുവദനീയമല്ല. ഓരോ കെയർ ഹോം താമസക്കാർക്കുയ്ം ഒരാളെ തങ്ങളെ സന്ദർശിക്കാൻ നാമനിർദ്ദേശം ചെയ്യാൻ കഴിയും. അതേസമയം ഏറ്റവും കൂടുതൽ പരിചരണം ആവശ്യമുള്ള താമസക്കാർക്ക് അടുത്ത ബന്ധുവായ ഒരാളെ പതിവായി സന്ദർശിക്കാൻ നാമനിർദേശം ചെയ്യാം.

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ക്യാൻസർ ബാധിതനായി ചികിൽസയിലായിരുന്ന കോട്ടയം ഉഴവൂർ സ്വദേശി ബൈജു സ്റ്റീഫൻ കുളക്കാട്ടും കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ആലപ്പുുഴ തലവടി സ്വദേശിനി അനിത ജയ്മോഹനും കഴിഞ്ഞ ദിവസം വിട പറഞ്ഞു.

ബ്രിട്ടനിലെ വെയിൽസിൽ താമസിക്കുന്ന ബൈജു സ്റ്റീഫൻ (49) ആറു മാസത്തോളമായി ശ്വാസകോശ ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു ബൈജു. ഉഴവൂർ പയസ്മൌണ്ട് കുളക്കാട്ട് എസ്തപ്പാൻ- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി രാജപുരം ഇടവക ഉള്ളാട്ടിൽ കുടുംബാംഗമാണ്. ഏകമകൾ: ലൈന. വിൻസന്റ് സ്റ്റീഫൻ (യുകെ), ബിനു സ്റ്റീഫൻ (ഹാമിൽട്ടൺ, കാനഡ) എന്നിവർ സഹോദരങ്ങളാണ്.

ലണ്ടനിലെ ഈസ്റ്റ്ഹാമിൽ താമസിച്ചിരുന്ന അനിത ജയ്മോഹൻ കോവിഡ് ബാധിച്ച് ദീർഘകാലമായി ചികിൽസയിലായിരുന്നു. ആലപ്പുഴ തലവടി സുബ്രഹ്മണ്യപുരം സ്വദേശിനിയാണ്. ലണ്ടനിലെ ഒരു ഫൈസ്റ്റാർ ഹോട്ടലിലെ മാസ്റ്റർ ഷെഫാണ് അനിതയുടെ ഭർത്താവ് ജയ്മോഹൻ. 2006ൽ ആയിരുന്നു ഇവർ ലണ്ടനിലെത്തിയത്. അതുൽ, അക്ഷയ് എന്നിവർ മക്കളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.