
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് വാക്സിൻ മന്ത്രി നാദിം സഹാവി പറഞ്ഞു. യുകെയിൽ വാക്സിൻ പാസ്‌പോർട്ടുകൾ അവതരിപ്പിക്കാൻ ആലോചനയുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദേശ യാത്രാ സമയത്ത് വാക്സിൻ എടുത്തു എന്നതിന് മറ്റ് രാജ്യങ്ങൾ എന്തെങ്കിലും തെളിവ് ചോദിച്ചാൽ, കുത്തിവയ്പ് നടത്തിയതിനുള്ള രേഖ നിങ്ങളുടെ ഡോക്ടറോട് ചോദിക്കാമെന്നും വാക്‌സിനേഷൻ മന്ത്രി വ്യക്തമാക്കി.
മെയ് മാസത്തോടെ 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും 50 നു മേൽ പ്രായമുള്ളവർക്ക് ആദ്യ ഡോസ് വാക്സിൻ ലഭ്യമാക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് വാക്‌സിനേഷൻ മന്ത്രി സ്‌കൂൾ ന്യൂസിനോട് പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ 11.4 ദശലക്ഷത്തിലധികം ആളുകൾക്ക് കൊറോണ വൈറസ് വാക്സിൻ്റെ ആദ്യ ഡോസ് ലഭിച്ചു.
വാക്സിൻ റോൾഔട്ടിന്റെ വേഗത സൂചിപ്പിക്കുന്നത് ഈ മാസം പകുതിയോടെ രാജ്യത്തെ നാല് നിർണായക മുൻഗണനാ ഗ്രൂപ്പുകളിലെ – ഏകദേശം 15 ദശലക്ഷം ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ ലഭിക്കുമെന്നാണ്. അടുത്ത മാസം ഒന്നും രണ്ടും ഡോസ് കുത്തിവയ്പ്പുകൾ നൽകാനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി സർക്കാർ രണ്ടാം ഡോസ് സംഭരിക്കാൻ തുടങ്ങിയതായും വാക്‌സിൻ മന്ത്രി കൂട്ടിച്ചേർത്തു.
ഭാവിയിൽ ഒരു ബൂസ്റ്റർ ജാബും വാർഷിക പ്രതിരോധ കുത്തിവയ്പ്പുകളും ആവശ്യമായി വന്നേക്കാമെന്ന് ബിബിസിയ്ക്ക് നൽകിയ ഒരു പ്രത്യേക അഭിമുഖത്തിൽ സഹാവി പറഞ്ഞിരുന്നു. എന്നാൽ വാക്സിൻ ഉല്പാദനവും വിതരണവും അനുസരിച്ച് ഈ പദ്ധതികളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല