സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പ്രതിപക്ഷത്തിന്റെ നിഴല്‍ മന്ത്രിസഭയില്‍ സ്ഥാനം പിടിച്ച് ആദ്യ സിഖ് വനിതാ എംപി പ്രീതി കൗര്‍ ഗില്‍. ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ‘നിഴല്‍ മന്ത്രിസഭ’യിലാണു പ്രീതി ഇടം പിടിച്ചത്.
‘ഭരണം കാത്തിരിക്കുന്ന സര്‍ക്കാരെ’ന്നു വിശേഷിപ്പിച്ചു കോര്‍ബിന്‍ നടത്തിയ പുതുവര്‍ഷ അഴിച്ചുപണിയിലാണു രാജ്യാന്തര വികസന നിഴല്‍മന്ത്രിയായി പ്രീതിക്കു സ്ഥാനക്കയറ്റം.
വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും വിഷയങ്ങള്‍ പഠിച്ച് ആവശ്യമെങ്കില്‍ വിമര്‍ശിക്കുന്നതിനുമാണ് മന്ത്രിസഭയ്ക്കു ബദലായി പ്രതിപക്ഷം നിഴല്‍മന്ത്രിസഭ രൂപീകരിക്കുന്നത്.
പ്രധാനമന്ത്രി തെരേസാ മേയ്ക്ക് എതിരായുള്ള പ്രതിപക്ഷ നേതാവ് കോര്‍ബിന്റെ തന്ത്രപ്രധാന നീക്കമായാണ് നിഴല്‍ മന്ത്രിസഭയെ നിരീക്ഷകര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല