1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2015

സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ വില്യം രാജകുമാരനും രാജകുമാരി കേറ്റിനും പെണ്‍കുഞ്ഞ് പിറന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ കൊച്ച് കുഞ്ഞുങ്ങള്‍ക്ക് ഫ്രീ ഫ്‌ളൈറ്റ് നല്‍കുന്നു. മെയ് 6 മുതല്‍ 17 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ ഇന്‍ഫന്റ് വിഭാഗത്തില്‍ പെടുന്ന കുഞ്ഞുങ്ങള്‍ക്കാണ് ഈ ആനുകൂല്യം.

ഇന്ത്യയില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന കുടുബങ്ങളിലെ കുഞ്ഞുങ്ങളെ ലക്ഷ്യം വച്ചാണ് ഈ സൗകര്യം. ജൂലായ് 31 വരെ ഈ ഫ്രീ ഫ്‌ളൈറ്റ് സൗകര്യം ഉപയോഗിച്ച് യാത്ര ചെയ്യാം. ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ എല്ലാ രാജ്യങ്ങളിലേക്കും, റൂട്ടുകളിലേക്കും ഫ്രീ ഇന്‍ഫെന്റ് ഫ്‌ളൈറ്റുകള്‍ ലഭ്യമാണെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.

ബ്രിട്ടനിലെ രാജകുടുബവും, ബ്രിട്ടീഷ് എയര്‍വെയ്‌സും തമ്മിലുള്ള ആത്മബന്ധത്തിന് ഉദാഹരണമാണ് ഇതെന്ന് റീജിയണല്‍ മാനേജര്‍ മോറാന്‍ ബിര്‍ഗര്‍ പറഞ്ഞു. ശരാശരി ഒരു വര്‍ഷം കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ 1.5 മില്യണ്‍ കുട്ടികള്‍ ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

ഇന്ത്യയിലെ മുംബൈ, ഡല്‍ഹി, ബങ്കുളുരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് സര്‍വീസുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.