1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2015

ബ്രിട്ടീഷുകാര്‍ അവധി ആഘോഷങ്ങള്‍ക്കായി വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോള്‍ ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകള്‍ സംസാരിക്കാന്‍ വിമുഖതയും പേടിയുമാണെന്ന് പഠനം. 2000 ബ്രിട്ടീഷുകാരില്‍ നടത്തിയ പഠനത്തില്‍ 40 ശതമാനം ആളുകളും പറഞ്ഞത് അവര്‍ക്ക് ഭാഷാ പ്രാവീണ്യത്തിന്റെ കാര്യത്തില്‍ നാണക്കേടുണ്ടെന്നാണ്.

മറ്റൊരു രാജ്യത്ത് പോകുമ്പോള്‍ കാര്യക്ഷമമായ ആശയവിനിമയത്തിന് അത്യാവശ്യം ചില വാക്കുകള്‍ പഠിച്ചിരിക്കേണ്ടതാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 65 ശതമാനം ആളുകളും കരുതുന്നു.

ബ്രിട്ടണില്‍ ഉള്‍പ്പെടെ വിദേശ ഭാഷകളില്‍ പ്രാവീണ്യം നേടുന്നതിനുള്ള കോഴ്‌സുകളില്‍ ചേരുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതാണ് ഇത്തരമൊരു പഠനം നടത്താന്‍ ബ്രിട്ടീഷ് കൗണ്‍സിലിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരമ്പരാഗത വിഷയങ്ങള്‍ക്കെല്ലാം പഠിക്കാന്‍ ആളെക്കിട്ടുമ്പോള്‍ വിദേശഭാഷകള്‍ക്ക് മാത്രം ആളുണ്ടാകാറില്ല.

സന്ദര്‍ശിക്കുന്ന രാജ്യത്തുള്ള എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുമെന്ന ധാരണയോടെയാണ് ചെല്ലുന്നത് എന്നും എന്നാല്‍ സത്യാവസ്ഥ അതല്ലെന്നും അവിടെ ചെല്ലുമ്പോഴാണ് മനസ്സിലാക്കുന്നതെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.