1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2021

സ്വന്തം ലേഖകൻ: രണ്ടാഴ്ചയായി കൊവിഡ് മരണനിരക്ക് 1000 മുകളിൽ നിൽക്കുന്ന ബ്രിട്ടനിൽ വിവിധ ആശുപത്രികളിലായി 4,076 പേർ വെന്റിലേറ്ററിൽ! ഇത് സർവകാല റെക്കോർഡാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിലെ കൊവിഡ് വ്യാപനത്തിൽ പരമാവധി 3,301 പേരായിരുന്നു ഒരേസമയം വെന്റിലേറ്റർ ചികിൽസ തേടിയത്.

ബ്രിട്ടനിൽ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത് 1348 പേരാണ്. പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിൽ വരുന്ന നേരിയ കുറവു മാത്രമാണ് ഏക ആശ്വാസം. 33,552 പേർക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ആശുപത്രികളിൽ ആകെ ചികിൽസയിലുള്ളത് 37,988 പേരാണ്. ജനിതകമാറ്റം സംഭവിച്ച ബ്രിട്ടനിലെ വൈറസ് ആദ്യ വൈറസിലനേക്കാൾ മാരകമാണെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെ തുറന്നു സമ്മതിച്ചിരുന്നു.

60 വയസിനു മുകളിലുള്ളവർക്ക് രോഗം പിടിപെട്ടാൽ 1000 പേരിൽ പത്തുപേർ മരണത്തിന് കീഴടങ്ങുമെന്നാണ് ലണ്ടനിൽനിന്നുള്ള പഠനം വ്യക്തമാക്കിയിരുന്നത്. പുതിയ വകഭേദത്തിൽ മരണസംഖ്യ പത്തിൽനിന്നും 13 മുതൽ 14 വരെയായി ഉയരും. ഈ സാഹചര്യത്തിൽ പുതിയ വകഭേദത്തിനെതിരേ കൂടുതൽ ജാഗ്രതയാണ് സർക്കാർ നൽകുന്നത്. ജനിതകമാറ്റം വന്ന വകഭേദത്തിനു പിന്നാലെ കെന്റിലെ ചില ഭാഗങ്ങളിൽ കൂടുതൽ അപകടകാരിയായ മറ്റൊരു വകഭേദം കൂടി കണ്ടെത്തിയിട്ടുമുണ്ട്.

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ അതിവേഗം പടരുന്ന സാഹചര്യത്തിൽ ​ബ്രിട്ടനിൽ ലോക്​ഡൗൺ ആറുമാസ നീട്ടി. ജൂലൈ 17വരെയാണ്​ ലോക്​ഡൗൺ നീട്ടിയത്​. കൂ​ടാതെ കൊവിഡ്​ വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക്​ കുറഞ്ഞത്​ 10 ദിവസം നിരീക്ഷണവും ഏർപ്പെടുത്തും.

രാജ്യത്ത്​ അതിതീവ്ര വൈറസ്​ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ്​ തീരുമാനം. ബ്രിട്ടീഷ്​ സർക്കാർ ലോക്​ഡൗൺ നീട്ടിയതായും കൗൺസലുകൾക്ക്​ അധികാരം കൈമാറുന്നതിന്​ ​േലാക്​ഡൗൺ ലോക്​ഡൗൺ നിയമങ്ങൾ വിപുലീകരിച്ചതായും ‘ദ ടെലഗ്രാഫ്​’ റിപ്പോർട്ട്​ ചെയ്​തു. പബ്ബുകൾ, റസ്റ്ററന്‍റുകൾ, ഷോപ്പുകൾ, പൊതു സ്​ഥലങ്ങൾ തുടങ്ങിയ ജൂലൈ 17വരെ അടച്ചിടുമെന്നാണ്​ റിപ്പോർട്ടുകൾ.

മേയ് മാസത്തിലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി വിജയിച്ചാല്‍ രണ്ടാം സ്‌കോട്ടിഷ് സ്വാതന്ത്ര്യ ഹിതപരിശോധന നടത്തുമെന്ന് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ. ഹിതപരിശോധന തടയാന്‍ ബോറിസ് ജോണ്‍സനോട് വേണമെങ്കില്‍ നിയമനടപടി സ്വീകരിക്കാമെന്നും സ്റ്റര്‍ജന്‍ തുറന്നടിച്ചു.

സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിലേക്കുള്ള 11 ഇന പദ്ധതിയുമായാണ് സ്റ്റർജനും പാർട്ടിയും തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. മേയ് മാസത്തിലെ തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യത്തിന് അനുകൂലമായ വോട്ടിംഗ് ജനങ്ങളില്‍ നിന്നും ഉണ്ടായാല്‍ കൊറോണാവൈറസ് മഹാമാരിയുടെ പ്രശ്‌നങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഹിതപരിശോധന നടത്താനാണ് എസ്എന്‍പിയുടെ നീക്കം.

എന്നാല്‍ ഇത്തരമൊരു ആവശ്യവും അംഗീകരിക്കില്ലെന്ന് ബോറിസ് ജോൺസൺ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു തലമുറയിലെ ഏക ഹിതപരിശോധനയെന്ന എസ്എന്‍പി നിലപാട് ഉയർത്തിയാകും ജോൺസന്റെ നീക്കം. കൂടാതെ സ്‌കോട്ടിഷ് സര്‍ക്കാരിനെ കോടതിയില്‍ പുതിയ പോരാട്ട മുഖം തുറക്കാനും ജോണസൺ സർക്കാർ ശ്രമിക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.