സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ബ്രെക്‌സിറ്റ് വന്‍ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന. ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ (ബിഎംഎ) യാണ് ബ്രൈറ്റണില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ബ്രെക്‌സിറ്റ് ഡീലുകളില്‍ അവസാന വാക്ക് പൊതുജനത്തിന്റേതാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.
രണ്ടാമതൊരു ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ സാധ്യതകളും യോഗം മുന്നോട്ടുവച്ചു. റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗും റോയല്‍ കോളേജ് ഓഫ് മിഡ്‌വൈഫ്‌സും രണ്ടാം ഹിതപരിശോധനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായും സംഘടന വ്യക്തമാക്കി.
പൊതുജനാരോഗ്യം, ഗവേഷണം, ശാസ്ത്രം, സര്‍വകലാശാലകള്‍, മരുന്നു വ്യവസായം, അന്താരാഷ്ട്ര സഹകരണം എന്നീ മേഖലകള്‍ക്കെല്ലാം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനിലോ കസ്റ്റംസ് യൂണിയനിലോ തുടരുന്നതാണ് നല്ലതെന്ന് ബി എം എ മെഡിക്കല്‍ എത്തിക് കമ്മിറ്റി അംഗം ഡോ ജോണ്‍ ക്രിഷോം പറയുന്നു.
ബ്രെക്‌സിറ്റ് ആരംഭ ഘട്ടത്തില്‍ എന്‍ എച്ച് എസിന് നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ആഴ്ചയില്‍ 350 മില്യണ്‍ പൗണ്ട് വകയിരുത്തുമെന്നത്. എന്നാല്‍ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നതും, ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നതും പൊതുജനാരോഗ്യ രംഗത്തെ പിന്നോട്ടടിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതോടെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല