1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരായ യുകെയുടെ പോരാട്ടത്തിലെ മുൻ‌നിര പോരാളികളായ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് യുകെ സർക്കാർ കൈയ്യടി നേടി. എന്നാൽ നഴ്സുമാർ ഒഴികെയുള്ള ബ്രിട്ടനിലെ ഒമ്പത് ലക്ഷത്തോളം കീ വർക്കർമാർക്കാണ് സർക്കാർ 3.1 ശതമാനം വരെ ശമ്പളം വർധിപ്പിച്ചത്.

നഴ്സുമാർക്കും ജൂനിയർ ഡോക്ടർമാർക്കും തൽകാലം മുൻ ഉടമ്പടികൾ പ്രകാരമുള്ള ശമ്പള വർധന മതിയെന്നാണ് സർക്കാർ നിലപാട്. ഇതിനെതിരേ വിവിധ നഴ്സിംങ് സംഘടനകളും ഡോക്ർമാരുടെ സംഘടനയും പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. നഴ്സിങ് സംഘടനകളുമായി 2018ൽ ഒപ്പുവച്ച മൂന്നുവർഷത്തെ ശമ്പള വർധനാ പാക്കേജും ജൂണിയർ ഡോക്ടർമാരുമായി കഴിഞ്ഞവർഷം ഒപ്പുവച്ച നാലുവർഷത്തെ പേ ഡീലും ഉള്ളതിനാലാണ് ഇവരെ വർധനയിൽനിന്നും ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം.

കോവിഡിന്റെ പശ്ചാത്തലത്തിലുള്ള ശമ്പള വർധനയിൽ കോവിഡിനെതിരെ ഏറ്റവും മുന്നണിയിൽനിന്നു പോരാടിയ നഴ്സുമാരെയും ജൂനിയർ ഡോക്ടർമാരെയും കൈയടിയിൽ ഒതുക്കി എന്നാണ് ആക്ഷേപം. നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് പത്തു ശതമാനമെങ്കിലും ശമ്പള വർധന അനുവദിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് പുതിയ വർധനവ്. കഴിഞ്ഞ മൂന്നു മാസത്തെ കീ വർക്കർമാരുടെ സ്തുത്യർഹമായ സേവനംകൂടി കണക്കിലെടുത്തുകൂടിയാണ് ഈ വർധനയെന്ന് ചാൻസിലർ വ്യക്തമാക്കി.

ടീച്ചർമാർക്ക് 3.1 ശതമാനവും സീനിയർ ഡോക്ടർമാർ, ഡെന്റിസ്റ്റുകൾ എന്നിവർക്ക് 2.8 ശതമാനവുമാണ് വർധന. പൊലീസ് ഓഫിസർമാർ, പ്രിസൺ ഓഫിസർമാർ, നാഷണൽ ക്രൈം ഏജൻസി സ്റ്റാഫ് എന്നിവർക്ക് 2.5 ശതമാനമാണ് ശമ്പളം വർധിക്കുക. സായുധസേനാംഗങ്ങൾ, ജൂഡീഷ്യറി സ്റ്റാഫ്, സീനിയർ സിവിൽ സേർവന്റ്സ് എന്നിവർക്ക് രണ്ടുശതമാനം വർധന ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.