1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2015


ബ്രിട്ടീഷ് രാജകുടുംബ ചരിത്രത്തില്‍ ഏറ്റവും അധികം ആസ്തി വര്‍ദ്ധിച്ചത് എലിസബത്ത് രാജ്ഞി അധികാരത്തില്‍ ഇരുന്നപ്പോള്‍. രാജ്ഞിയുടെ സിംഹാസനത്തില്‍ എലിസബത്ത് രാജ്ഞി ഇരിക്കാന്‍ തുടങ്ങിയിട്ട് 63 വര്‍ഷങ്ങളായ സമയത്താണ് കൊട്ടാരത്തിന്റെ ആസ്തി സംബന്ധിച്ച കണക്കുകള്‍ പുറത്തു വരുന്നത്. അതേസമയം കൊട്ടാരത്തിന്റെ സ്വത്തുവകകളില്‍ ഉണ്ടായ വര്‍ദ്ധനവല്ല പകരം ഭൂമിയുടെയും കെട്ടിടങ്ങളുടെയു മറ്റും മൂല്യം വര്‍ദ്ധിച്ചത് കൊണ്ടാണ് കൊട്ടാരം വക സമ്പത്ത് വര്‍ദ്ധിച്ചതെന്ന നിരീക്ഷണവും പുറത്തുവരുന്നുണ്ട്.

രാജകുടുംബത്തിന് മൊത്തം 22.8 ബില്യന്‍ പൗണ്ട്‌സ് അതായത് 34.8 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ആസ്തിയുണ്ട്. ഇത്രയും ആസ്തിയുണ്ടെങ്കിലും ലോകത്തിലെ അതിസമ്പന്നരായ ആദ്യ പത്ത് പേരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ രാജകുടുംബത്തിന് ആയിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യത്തെ ഇരുപതില്‍ മാത്രമാണ് കൊട്ടാരത്തിന് ഇതുവരെ സ്ഥാനം പിടിക്കാന്‍ സാധിച്ചിട്ടുള്ളത്.

ക്രൗണ്‍ എസ്റ്റേറ്റ് പോലുള്ളവ പൊതുമുതലാണെങ്കിലും നിലവില്‍ കൊട്ടാരത്തിന്റെ സ്വത്തായിട്ടാണ് കണക്കാക്കപ്പെടുന്നത്. രാജ്ഞി അധികാരത്തില്‍ ഉള്ളിടത്തോളം കാലം ഈ സ്വത്തുക്കള്‍ രാജ്ഞിക്ക് അവകാശപ്പെട്ടതാണ്. കൊട്ടാരത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങൡ മിക്കതും രാജ്യത്തിന്റേതാണെങ്കിലും ഇതെല്ലാം ഇഷ്ടാനുസരണം ഉപയോഗിക്കാനുള്ള അവകാശം കൊട്ടാരത്തിനുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.