സ്വന്തം ലേഖകന്‍: ഹൈന്ദവ വിശ്വാസിയായ മുന്‍ കാമുകനോട് പ്രതികാരം; വീട്ടിലേക്ക് ബീഫ് പാഴ്സലും ഒപ്പം വംശീയ അധിക്ഷേപവും; ലണ്ടനില്‍ ബ്രിട്ടീഷ് സിഖ് വനിതയ്ക്ക് രണ്ടു വര്‍ഷം തടവ്. പ്രണയം തകര്‍ന്നതിന് പ്രതികാരം ചെയ്യാന്‍ ഹൈന്ദവ വിശ്വാസിയായ മുന്‍ കാമുകന്റെ വീട്ടിലേക്ക് ബീഫ് പാഴ്സലായി അയക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത ബ്രിട്ടീഷ് സിഖ് വനിത അമന്‍ദീപ് മുധാറിനെയാണ് ലണ്ടന്‍ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
അഞ്ച് വര്‍ഷത്തിലേറെയായി ഇവര്‍ മുന്‍കാമുകനെയും കുടുംബത്തെയും ജാതീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. ബീഫ് അയച്ച് കൊടുത്തത് വഴി ഇവരുടെ വിശ്വാസത്തെ ആക്രമിക്കുകയാണ് അമന്‍ദീപ് മുധര്‍ ചെയ്തതെന്നും കോടതി പറഞ്ഞു. ഇവരുടെ കുടുംബത്തെ അവഹേളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ നിരവധി ഫോണ്‍ കോളുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും യുവതിയുടെ ഭാഗത്ത് നിന്നുണ്ടായി.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഴ്ചകള്‍ മാത്രം ദൈര്‍ഘ്യമുള്ള ബന്ധമായിരുന്നു ഇവരുടേത്. മതപരമായി യോജിച്ചു പോകാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞാണ് ഇവര്‍ തമ്മില്‍ വേര്‍പിരിഞ്ഞത്. എന്നാല്‍ അതിന് ശേഷം യുവതി ഇയാളെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു.
യുവാവിന്റെ സഹോദരിമാരെയും മാതാവിനെയും ബലാത്സംഗം ചെയ്യുമെന്ന് വരെ യുവതി ഭീഷണിപ്പെടുത്തിയതായി പരായില്‍ പറയുന്നു. ഇവരുടെ വീടും വാഹനങ്ങളും തകര്‍ക്കാനുള്ള ശ്രമങ്ങളും അമന്‍ദീപ് നടത്തിയിരുന്നു. ഇവരുടെ വീട്ടിലെക്ക് പാഴ്സലായി ബീഫ് അയച്ച് കൊടുത്തതിനെ തുടര്‍ന്നാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല