1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2015

അംഗഹീനനായ പട്ടാളക്കാരന്‍ ക്യാപ്റ്റന്‍ ഗയ് ഡിസ്‌നി കുതിരയോട്ട മത്സരത്തില്‍ രചിച്ചത് പുതുചരിത്രം. ബ്രിട്ടണിലെ ഒരു റേസിംഗ് മത്സരത്തില്‍ കൃത്രിമ കാലുകളുമായി പങ്കെടുത്ത ആദ്യത്തെ ജോക്കിയാണ് ഗയ് ഡിസ്‌നി.

സാന്‍ഡൗണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മൂന്നാമനായാണ് ഗയ് ഡിസ്‌നി ഫിനീഷ് ചെയ്തത്. അഫ്ഗാനിസ്ഥാനില്‍ പട്ടാള ഡ്യൂട്ടിയിലായിരുന്ന സമയത്താണ് 32കാരനായ ഗയ് ഡിസ്‌നിക്ക് വലതുകാലിന്റെ മുട്ടിന് താഴേയ്ക്കുള്ള ഭാഗം നഷ്ടപ്പെട്ടത്. ജുലൈ 2009ല്‍ ഗ്രനേഡ് പൊട്ടിയാണ് ഗയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.

റോയല്‍ ആര്‍ട്ടിലറിയില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള കുതിരകള്‍ക്ക് വേണ്ടി മാത്രമാണ് സാന്‍ഡൗണില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ മത്സരം ഗയ് ഡിസ്‌നിയുടെ സാന്നിദ്ധ്യം കൊണ്ടും മികവ് കൊണ്ടും ശ്രദ്ധേയമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.