കടലില്‍ രാവിലെ നീന്താനായി ഇറങ്ങിയ ബ്രിട്ടീഷ് പൗരനെ കാണാനില്ല. സണ്ണി ബീച്ച് റിസോര്‍ട്ടിലെ താമസക്കാരനായിരുന്ന 24 വയസ്സുകാരന്‍ ഈഥന്‍ മക്കനെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഈഥന്‍ ബള്‍ഗേറിയയില്‍ എത്തിയത്.
ബള്‍ഗേറിയയില്‍ ബ്രിട്ടീഷുകാരനായ ചെറുപ്പക്കാരനെ കാണാതായിട്ടുണ്ടെന്ന വിവരം ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനുള്ള ഊര്‍ജിതമായ ശ്രമങ്ങല്‍ നടന്നു കൊണ്ടിരിക്കുക്കയാണ്.
ഈ വിഷമസന്ധിയില്‍ കാണാതായ ഈഥന്റെ സുഹൃത്തുക്കള്‍ക്കും എന്ത് സഹായവും ചെയ്ത് നല്‍കുമെന്ന് തോമസ് കുക്ക് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. കാണാതായ ആളുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തി വരികയാണെന്ന് ഈഥന്റെ കാര്യത്തില്‍ ലഭിക്കുന്ന വിവരങ്ങല്‍ അപ്പോള്‍ തന്നെ കുടുംബാംഗങ്ങളെ അറിയിക്കാറുണ്ടെന്നും കമ്പനി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല