1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2019

സ്വന്തം ലേഖകന്‍: കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റത് ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി! ഡോക്ടര്‍മാരെ ഞെട്ടിച്ച് പതിനെട്ടുകാരിയായ ബ്രിട്ടീഷുകാരി. അതിയായ തലവേദനയും ബോധക്ഷയവും മൂലം കിടപ്പിലായ പതിനെട്ടുകാരി എബണി സ്റ്റീവന്‍സണ്‍ നാലു ദിവസങ്ങള്‍ക്കു ശേഷം അറിയുന്നത് താനൊരു അമ്മയായ വാര്‍ത്തയാണ്. ഇംഗ്ലണ്ടിലെ ഒല്‍ഥാമിലാണ് വൈദ്യശാസ്ത്രത്തിലെ അപൂര്‍വ സംഭവം. തനിക്കു സുഖമില്ലെന്നു തോന്നിയപ്പോള്‍ ബെഡില്‍ കിടന്നതു മാത്രമേ ഓര്‍മയുള്ളു എന്ന് എബണി പറയുന്നു.

പിന്നീട് എഴുന്നേല്‍ക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞും കൂടെയുണ്ട്. ആദ്യമൊക്കെ ആശുപത്രി അധികൃതര്‍ക്ക് അബദ്ധം പറ്റിയതാകുമെന്നാണ് എബണി ചിന്തിച്ചിരുന്നത്. കാരണം ആര്‍ത്തവം മുറതെറ്റാതെ വന്നിരുന്നു. ഗര്‍ഭത്തിന്റേതായ അവശതകളോ എന്തിനധികം വലിയ വയറുപോലും ഇല്ലായിരുന്നുവെന്ന് എബണി ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഇരട്ടഗര്‍ഭപാത്രം പേറിയിരുന്ന യൂട്ട്രസ് ടിഡെല്‍ഫിസ് എന്ന അവസ്ഥയായിരുന്നു എബണിക്ക്. തുടര്‍ച്ചയായി തലചുറ്റലും ബോധക്ഷയവുമൊക്കെ ഉണ്ടായതോടെ എബണിയുടെ അമ്മ എമര്‍ജന്‍സി നമ്പര്‍ വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് എബണിയുടെ ഒരു ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് വളരുന്നുണ്ടെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഉടന്‍ തന്നെ സര്‍ജറി ആവശ്യമാണെന്നും അറിയിച്ചു.

കോമയില്‍ ആയിരിക്കുമ്പോള്‍ എബണിക്ക് രക്തസമ്മര്‍ദവും വര്‍ധിച്ചതോടെയാണ് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാന്‍ തീരുമാനിച്ചത്. അപ്രതീക്ഷിതമായി പെട്ടെന്നൊരു ദിവസം അമ്മയായതിന്റെ സന്തോഷത്തിലാണിപ്പോള്‍ എബണി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.