ബ്രിട്ടീഷ് സ്ത്രീകളില്‍ പകുതി പേരും കൊല ചെയ്യപ്പെടുന്നത് പങ്കാളിയാലോ മുന്‍പങ്കാളിയാലോ എന്ന് പഠനം. പുരുഷന്മാരാല്‍ കൊലചെയ്യപ്പെട്ട സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ കണക്കുകള്‍ ലഭ്യമായത്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 694 സ്ത്രീകള്‍ പുരുഷന്മാരാല്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ 46 ശതമാനം ആളുകളും മരിച്ചിരിക്കുന്നത് ഭര്‍ത്താക്കന്മാരാലോ അല്ലെങ്കില്‍ മുന്‍കാമുകന്മാരാലോ ആണ്. ഇതേ കാലയളവില്‍ ആറ് ശതമാനം സ്ത്രീകള്‍ മക്കളാല്‍ കൊല്ലപ്പെട്ടു. മൂന്ന് ശതമാനം സ്ത്രീകള്‍ ബന്ധുക്കളാലോ മൂന്ന് ശതമാനം സ്ത്രീകള്‍ മോഷണത്തിനിടയിലുമാണ് കൊല്ലപ്പെട്ടത്.
സര്‍ക്കാരിന്റെ സെന്‍സസ് ഡേറ്റയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ഫെമിസൈഡ് സെന്‍സസ് എന്ന പേരില്‍ പുരുഷന്മാര്‍ കൊന്ന സ്ത്രീകളുടെ പട്ടിക ഇനംതിരിച്ച് തയാറാക്കിയത്.
ഭര്‍ത്താവോ മുന്‍ കാമുകനോ സ്ത്രീയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം, ഒട്ടുമിക്ക അവസരങ്ങളിലും കത്തിയോ മൂര്‍ച്ചയുള്ള എന്തെങ്കിലും വസ്തുക്കളോ ആണ്. 22 ശതമാനം പുരുഷന്മാര്‍ കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ സ്ത്രീകളെ കൊലപ്പെടുത്തിയപ്പോള്‍ ഒമ്പത് ശതമാനം ആളുകള്‍ മൂര്‍ച്ചയില്ലാത്ത എന്നാല്‍ കനമുള്ള വസ്തുക്കള്‍ ഉപയോഗിച്ചു. നാല് ശതമാനം കൊലപാതകങ്ങളില്‍ മാത്രമാണ് തോക്ക് ഉപയോഗിച്ചിരിക്കുന്നത്.
കൊലപാതക രീതികളും പ്രവണതകളും മറ്റും പഠിച്ച് സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്നതിനാണ് ഇത്തരത്തിലൊരു പഠനം നടത്തിയതെന്നാണ് ഗവേഷണങ്ങള്‍ക്കും വിവരശേഖരണങ്ങള്‍ക്കും നേതൃത്വം നല്‍കിയവര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല