1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2024

സ്വന്തം ലേഖകൻ: കുടിയേറ്റക്കാർ യുകെയിൽ എത്തുന്നത് പൗരത്വം മോഹിച്ചു കൂടിയാണ്. പൗരത്വം കിട്ടാന്‍ ഇനി കൂടുതല്‍ കടമ്പകള്‍ താണ്ടണം. പൗരത്വം കിട്ടാന്‍ അപേക്ഷകന്‍ തീര്‍ച്ചയായും ഒരു സിറ്റിസണ്‍ഷിപ്പ് ക്വിസ് പാസ്സായിരിക്കണം. ബ്രിട്ടനുമായി ബന്ധപ്പെട്ട 3000 ല്‍ അധികം വസ്തുതകളെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ ക്വിസ്. സാധാരണയായി 24 ചോദ്യങ്ങളായിരിക്കും ഇതില്‍ ഉണ്ടാവുക.

അത് പൂര്‍ത്തിയാക്കുവാന്‍ നിങ്ങള്‍ക്ക് ലഭിക്കുക 45 മിനിറ്റ് സമയവും. ബ്രിട്ടീഷ് സംസ്‌കാരവും ജീവിത ശൈലിയുമെല്ലാം വരുന്നതാണത്. ബ്രിട്ടീഷ് ചരിത്രം, രാഷ്ട്രീയം, ബ്രിട്ടീഷ് ജീവിതത്തിലെ അടിസ്ഥാന തത്ത്വങ്ങള്‍ എന്നിവയെയൊക്കെ അടിസ്ഥാനപ്പെടുത്തിയുള്ള ക്വിസില്‍ നിന്നും തിരഞ്ഞെടുത്ത 13 ചോദ്യങ്ങളാണ് ഡെയ്ലി എക്സ്പ്രസ്സ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങള്‍ ചോദ്യങ്ങള്‍ക്ക് ഉത്താരം നല്‍കണം.

ശരാശരി 75 മാര്‍ക്കെങ്കിലും ലഭിച്ചാല്‍ മാത്രമെ ഈ ക്വിസില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍, അടുത്തകാലത്ത് എസ്സെക്സ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് ഒട്ടുമിക്ക ബ്രിട്ടീഷുകാര്‍ക്കും അവരുടെ രാജ്യത്തെ കുറിച്ച് അറിയില്ല എന്നാണ്. മൊത്തം 270 പേരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അവരില്‍ ഭൂരിഭാഗവും ബ്രിട്ടീഷ് പൗരന്മാരും ആയിരുന്നു. മൂന്നില്‍ രണ്ട് ബ്രിട്ടീഷുകാരും പരീക്ഷയില്‍ പരാജയമടയുകയായിരുന്നു.

ഏതായാലും ബ്രിട്ടീഷ് പൗരത്വ പരീക്ഷയുടെ ഭാഗമായ ക്വിസ് എന്താണെന്ന് അറിഞ്ഞിരിക്കുന്നത് ഭാവിയില്‍ പൗരത്വത്തിനായി അപേക്ഷിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഉപകാരപ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.