1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2023

സ്വന്തം ലേഖകൻ: സൗദിയില്‍ താമസ ഓഫീസ് വാടകയിനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് റിയാദ് പ്രവിശ്യയെന്ന് ഈജാര്‍ കമ്പനി. ഒന്നര ലക്ഷത്തിലേറെ വാടക കരാറുകള്‍ കഴിഞ്ഞ മാസം രാജ്യത്ത് അനുവദിച്ചു. ഓഫീസ്, താമസ കെട്ടിടങ്ങള്‍ക്ക് രാജ്യത്തുട നീളം ഡിമാന്റ് വര്‍ധിക്കുകയാണ്.

സൗദിയില്‍ താമസ ഓഫീസ കെട്ടിടങ്ങളുടെ ആവശ്യകത ദിനേന വര്‍ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വാടക സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക നെറ്റ് വര്‍ക്ക് ഈജാറാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മാസം രാജ്യത്ത് ഈജാര്‍ മുഖേന ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം കരാറുകള്‍ നിലവില്‍ വന്നു. ഇവയില്‍ ഏറ്റവും കൂടുതല്‍ കരാറുകള്‍ രേഖപ്പെടുത്തിയത് റിയാദിലാണ്. 52000. 33900 കരാറുകള്‍ രേഖപ്പെടുത്തിയ ജിദ്ദയാണ് രണ്ടാം സ്ഥാനത്തുള്ളത്.

10500 കരാറുകളുമായി ദമ്മാമും 10400 കരാറുകളുമായി മക്കയുമാണ് മറ്റു നഗരങ്ങള്‍. കരാറുകളില്‍ ഭൂരിഭാഗവും താമസ കെട്ടിടങ്ങളുടേതാണ് 131000. വാണിജ്യ കെട്ടിടകരാറുകള്‍ 31000വും രേഖപ്പെടുത്തി. വാടക കെട്ടിടങ്ങള്‍ക്ക് ഡിമാന്റെ വര്‍ധിച്ചതോടെ വാടകയിനത്തിലും നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.