1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2022

സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും സുന്ദരമായ പഞ്ചനക്ഷത്ര ഹോട്ടലായി ദുബായിലെ ബുർജ് അൽ അറബ് തിരഞ്ഞെടുക്കപ്പെട്ടു. മാലദ്വീപുകളിലെ സോനേവ ജാനി, ലാസ് വെഗാസിലെ ബെല്ലാജിയോ എന്നിവ രണ്ടും മൂന്നൂം സ്ഥാനങ്ങൾ നേടി.

സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലെ ഹാഷ്ടാഗുകളുടെ എണ്ണം നോക്കി മണി.കോ.യുകെ എന്ന വെബ്സൈറ്റാണ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ഒരുകോടി ഇൻസ്റ്റാഗ്രാം ഹാഷ്ടാഗുകൾ പരിശോധിച്ചാണ് സ്ഥാനം നിർണയിച്ചതെന്ന് വെബ്സൈറ്റ് വെളിപ്പെടുത്തുന്നു. ഇതിനു പുറമേ മധ്യപൂർവദേശത്തെ ഏറ്റവും സുന്ദരമായ എട്ടു ഹോട്ടലുകളും ദുബായിലാണുള്ളത്.

2428501 ഇൻസ്റ്റാഗ്രാം ഹാഷ്ടാഗുകളാണ് ബുർജ് അൽ അറബിന്റെ സൗന്ദര്യവും സൗകര്യങ്ങളും വർണിച്ച് ഉപയോക്താക്കൾ നൽകിയിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലാണെങ്കിലും സെവൻസ്റ്റാർ ഹോട്ടൽ എന്ന വിശേഷണമാണ് ബുർജ് അൽ അറബിന് നൽകിയിട്ടുള്ളത്. 415461 ഹാഷ് ടാഗുകളാണ് രണ്ടാം സ്ഥാനത്തുള്ള മാലദ്വീപുകളിലെ ഫ്ലോട്ടിങ് റിസോർട്ടുകളായ സൊനേവ ജാനിക്കുള്ളത്.

161088 ഇൻസ്റ്റാഗ്രാം ഹാഷ്ടാഗുകളാണ് ബെല്ലാജിയോയ്ക്കുള്ളത്. ദുബായിലെ പലാസോ വെർസേസ്, ജുമൈറ അൽ നസീം, താജ് ദുബായ്,ലേ റോയൽ മെരിഡിയൻ ബീച്ച് റിസോർട്, വാൾഡ്രോഫ് അസ്റ്റോറിയ, ഡബ്യു ദുബായ് എന്നീ ഹോട്ടലുകളാണ് പട്ടികയിൽ ഇടം നേടിയ മറ്റുള്ള ഹോട്ടലുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.