1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2016

സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ ഹോട്ടലില്‍ ഭീകരാക്രമണം, 26 പേര്‍ മരിച്ചു. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. വിദേശികളും ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥരും താമസിക്കുന്ന സ്പ്ലന്‍ഡിസ് ഹോട്ടലിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഖ്വയ്ദ ഏറ്റെടുത്തു.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലാണ് ആക്രമണം നടന്നത്. ഹോട്ടലിലേക്ക് ഇരച്ചു കയറിയ ഭീകരര്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹോട്ടലിലുണ്ടായിരുന്ന നിരവധി പേരെ ബന്ധികളാക്കി.

നിരവധി പേരെ ഇപ്പോഴും ബന്ധിയാക്കിയിരിക്കുകയാണെന്നാണ് റോയ്‌ട്ടേസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ബന്ദികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഞ്ചു മണിക്കൂറിന് ശേഷത്തെ ശ്രമത്തിന് ഒടുവിലാണ് മോചിപ്പിച്ചത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഹോട്ടലില്‍ ആക്രമണം നടന്നതിന് പിന്നാലെ പുറത്തു കാര്‍ബോംബ് സ്‌ഫോടനമുണ്ടായതായി ദൃക്ഷസാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹോട്ടല്‍ ഭാഗികമായും അഗ്‌നിക്കിരയായി. സൈനിക നടപടിയില്‍ ഫ്രഞ്ച് സൈന്യവും പങ്കാളികളയേക്കുമെന്ന് ഫ്രഞ്ച് സ്ഥാനപതി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.