1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2015

വേതനത്തിലെ പോരായ്മയും വിവേചനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടണിലെ ബസ് ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ നട്ടം തിരിഞ്ഞ് യാത്രക്കാര്‍. ഡ്രൈവര്‍മാര്‍ പണിമുടക്കിയതോടെ ബ്രിട്ടണിലെ രണ്ടില്‍ ഒരു ബസ് ഓടുന്നില്ല. രാവിലെ 7.30 ആയപ്പോള്‍ 49 ശതമാനം ബസുകള്‍ മാത്രം സര്‍വീസ് നടത്തിയപ്പോള്‍ ഉച്ചയായപ്പോഴേക്കും 51 ശതമാനം ബസുകള്‍ സര്‍വീസ് നടത്തി.

പണിമുടക്ക് ആരംഭിച്ചപ്പോള്‍ നിരവധി ആളുകള്‍ ബസ് ലഭിക്കാത്തതിന്റെ രോഷം ട്വിറ്ററില്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ബസ് ഡ്രൈവര്‍മാരുടെ സംയുക്ത യൂണിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്രിട്ടണില്‍ ഓരോ കമ്പനിയിലും ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ഓരോ ശമ്പളമാണ്. ഓരോ പോലീസുകാര്‍ക്കും ഓരോ ശമ്പളം കൊടുക്കില്ലല്ലോ, അതുകൊണ്ട് തങ്ങള്‍ക്കും അത് വേണ്ടെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം.

ബസ് ഡ്രൈവര്‍മാരും അവരുടെ സംഘടനകളും ചേര്‍ന്ന് പദ്ധതിയിട്ടിരിക്കുന്ന മൂന്ന് പണിമുടക്കുകളില്‍ ആദ്യത്തേതാണ് ഇന്ന് നടന്നത്. ഇനി ഫെബ്രുവരി 13, 16 തീയതികളില്‍ രണ്ടാം സമരവും മൂന്നാം സമരവും നടക്കും. അടുത്ത സമരത്തിന് മുന്‍പായി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്‍കിയാല്‍ അവര്‍ സമരത്തില്‍നിന്ന് പിന്മാറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.