1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2019

സ്വന്തം ലേഖകൻ: സൌദിയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കുന്നതിന് വ്യവസ്ഥകൾ ബാധകമാണെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ്. ഏഴു ദിവസമോ അതിൽ കുറവോ കാലാവധി ശേഷിക്കെയാണ് ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കേണ്ടത്. സൗദിയിൽ പ്രവേശിച്ച തീയതി മുതലാണ് ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കുന്ന കാലം കണക്കാക്കുക.

ഏഴു ദിവസം മുമ്പേ ബിസിനസ് വിസകള്‍ പുതുക്കണം. അടിന്തിര സാഹചര്യങ്ങള്‍ വിസകള്‍ കാലാവധി അവസാനിച്ചാല്‍ പരമാവധി മൂന്നു ദിവസത്തിനകം തന്നെ പുതിക്കണം. ദീർഘിപ്പിച്ച ശേഷം ആകെ വിസാ കാലാവധി 180 ദിവസത്തിൽ കവിയരുത്. ഓൺലൈൻ വഴിയാണ് വിസ ദീർഘിപ്പിക്കേണ്ടത്.

ഒരു തവണ മാത്രമേ വിസ ദീർഘിപ്പിക്കാനാകൂ. വിസ പുതിക്കുമ്പോള്‍ സൌദിക്കകത്തായിരിക്കണം. ഫീസടച്ച ശേഷമാണ് വിസ പുതുക്കേണ്ടത്. വിസ പുതുക്കുന്പോള്‍ പാസ്പോര്‍ട്ടില്‍ മതിയായ കാലവധിയും വേണം. ഒപ്പം പാസ്പോര്‍ട്ടില്‍ ഗതാഗത നിയമലംഘനത്തിന് പിഴയുണ്ടായിരിക്കരുതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. വിസ പുതുക്കുന്ന സമയത്ത് സന്ദര്‍ശകന് വിസ അപേക്ഷിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടാകണമെന്നും നിബന്ധനയില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.