1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2019

സ്വന്തം ലേഖകൻ: പൗരത്വ നിയമത്തിനെതിരെ കൊച്ചിയില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ കൂറ്റന്‍ റാലി. സിനിമാ താരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന ലോംഗ് മാര്‍ച്ച് ഇന്ന് രാവിലെ കലൂരിലാണ് ആരംഭിച്ചത്. റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, രഞ്ജിനി ഹരിദാസ്, കമല്‍, ഷെയ്ന്‍ നിഗം, ബിനീഷ് ബാസ്റ്റിന്‍, സി.ആര്‍ നീലകണ്ഠന്‍, റസൂല്‍ പൂക്കുട്ടി, മണികണ്ഠന്‍ ആചാരി, ഗീതു മോഹന്‍ദാസ്, എന്‍.എസ് മാധവന്‍, രാജീവ് രവി തുടങ്ങി സംസ്‌കാരികമേഖലയിലെ നിരവധി പേരാണ് ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്തത്.

നോര്‍ത്ത്, കച്ചേരിപ്പടി, എംജി റോഡ് എന്നിവിടങ്ങളിലൂടെ മാര്‍ച്ച് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ സമാപിച്ചു. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇന്ന് ലോംഗ് മാര്‍ച്ച് നടക്കുന്നുണ്ട്. ചെന്നൈയില്‍ ഡി.എം.കെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബംഗളൂരുവിലും കൊല്‍ക്കത്തയിലും ഇന്ന് ലോംഗ് മാര്‍ച്ച് വിവിധ സംഘടനകള്‍ നടത്തുന്നുണ്ട്.

ഇതിനു പുറമേ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള സാംസ്കാരിക പ്രവർത്തകരും വിദ്യാർഥികളും ബഹുജനങ്ങളും “ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്” എന്ന പേരിൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽനിന്നു ഫോർട്ട് കൊച്ചി വരെ പദയാത്രയും നടത്തി. ഉച്ചയ്ക്ക് മൂന്നിന് രാജേന്ദ്ര മൈതാനത്തിനടുത്തുള്ള ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിച്ച് മാർച്ച് വൈകുന്നേരം ഏഴിന് ഫോർട്ട് കൊച്ചി വാസ്കോ സ്ക്വയറിൽ സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.