1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2018

സ്വന്തം ലേഖകന്‍: മൂന്ന് ഇന്ത്യക്കാര്‍ ബഹിരാകാശത്തേക്ക്; സ്വപ്ന പദ്ധതിയായ ഗഗന്‍യാന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ചെവവ് 10,000 കോടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. 2022നകം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ ബഹിരാകാശത്തേക്ക് സ്വന്തമായി മനുഷ്യരെ അയയ്ക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

യുഎസ്എ, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഇതിനു മുന്‍പു ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ചിട്ടുള്ള മറ്റു രാജ്യങ്ങള്‍. മൂന്ന് പേരുടെ മൊഡ്യൂളാണ് ഭൂമിയില്‍ നിന്ന് 400 കിലോമീറ്ററോളം ഉയരത്തിലുള്ള ‘ലോ ഏര്‍ത്ത് ഓര്‍ബിറ്റി’ലെത്തിക്കുക. മൂന്ന് മുതല്‍ ഏഴ് ദിവസം വരെ ബഹിരാകാശത്ത് തങ്ങുന്ന ഗഗനചാരികളുടെ പേടകം കടലില്‍ തിരിച്ചിറക്കും.

കേന്ദ്ര ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല. ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് 3 ഉപയോഗിച്ചായിരിക്കും വിക്ഷേപണം. ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മയെ സോവിയറ്റ് യൂണിയന്റെ പങ്കാളിത്തത്തോടെയാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.