1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2015

ഫ്രഞ്ച് പോര്‍ട്ടില്‍നിന്നുള്ള കുടിയേറ്റക്കാരുടെ ശല്യം കുറയ്ക്കുന്നതിനായി ബ്രിട്ടണും ഫ്രാന്‍സും തമ്മില്‍ കരാര്‍ ഒപ്പിടുന്നു. ഇരു രാജ്യങ്ങളുടെയും മന്ത്രിമാര്‍ വ്യാഴാഴ്ച്ച കലെയ്‌സില്‍ ചേരുന്ന യോഗത്തില്‍ വെച്ച് കരാര്‍ ഒപ്പിടും. ബ്രിട്ടന്റെ ഭാഗത്ത്‌നിന്ന് യുകെ ഹോം സെക്രട്ടറി തെരേസ മെയും ഫ്രഞ്ച് ഹോം സെക്രട്ടറിയുമാണ് കരാറില്‍ ഒപ്പിടുന്നത്. കലെയ്‌സില്‍നിന്ന് ജര്‍മ്മന്‍ ഇന്റീരിയല്‍ മിനിസ്റ്ററുമായി ചര്‍ച്ച നടത്തുന്നതിന് പോകുന്നതിന് മുന്നോടിയായി ഫ്രഞ്ച് യുകെ ഹോം സെക്രട്ടറിമാര്‍ യൂറോടണല്‍ സന്ദര്‍ശിക്കും. യൂറോപ്പ്യന്‍ മൈഗ്രേഷന്‍ പോളിസിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് ഹോം സെക്രട്ടറിമാര്‍ ജര്‍മ്മനിയിലേക്ക് പോകുന്നത്.

ചാനല്‍ ടണലിലൂടെയും വാഹനങ്ങളില്‍ ഒളിച്ചും ആയിരകണക്കിന് ആളുകളാണ് അനധികൃതമായി ഫ്രഞ്ച് പോര്‍ട്ടില്‍നിന്ന് ബ്രിട്ടണിലേക്ക് കടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാനും കുടിയേറ്റ പ്രശ്‌നം പരിഹരിക്കാനും കരാറില്‍ ഏര്‍പ്പെടാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തികൊടുക്കാന്‍ സഹായിക്കുന്ന ഇടനിലക്കാരെ കേന്ദ്രീകരിച്ചായിരിക്കും ആദ്യ നടപടികള്‍ എന്നറിയുന്നു.

കഴിഞ്ഞ ജൂണ്‍ മുതല്‍ അനധികൃതമായി ബ്രിട്ടണിലേക്ക് കടക്കാന്‍ ശ്രമിച്ച ഒമ്പത് പേരാണ് യൂറോ ടണലിലും മറ്റുമായി മരിച്ചത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് കൂടിയാണ് സുരക്ഷാ കരാര്‍. കലെയ്‌സിലെ സുരക്ഷാ വര്‍ദ്ധനവിനായി ബ്രിട്ടണ്‍ ഇപ്പോള്‍ തന്നെ 22 മില്യണ്‍ പൗണ്ട് അനുവദിച്ചിട്ടുണ്ട്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഫ്രഞ്ച് പ്രസഡന്റ് ഫ്രാന്‍കോയിസ് ഹൊളണ്ടെയും നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കലെയ്‌സില്‍ വലിയ വേലിനിര്‍മ്മിക്കാനും, കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനും, സിസിടിവി ക്യാമറ, ഇന്‍ഫ്രാറെഡ് ഡിറ്റക്ടേഴ്‌സ്, ഫ്‌ലഡ് ലൈറ്റ് എന്നിവ സ്ഥാപിക്കാനും തീരുമാനമെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.