1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2020

സ്വന്തം ലേഖകൻ: ഒരുകാലത്ത് കലിഫോര്‍ണിയയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ‘സോഡിയാക് കില്ലര്‍’ എന്നറിയപ്പെട്ടിരുന്ന കൊടുംകുറ്റവാളി അരനൂറ്റാണ്ട് മുന്‍പ് എഴുതിയ കത്ത് ഒരുപാട് കാലത്തെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ വിദഗ്ധര്‍ ഡീകോഡ് ചെയ്തു. കില്ലര്‍ സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളിലേക്ക് അയച്ച കത്തിലെ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

1969 ല്‍ പത്രത്തിലേക്ക് ഇയാള്‍ അയച്ച കത്തില്‍ കോഡ് ചെയ്ത സന്ദേശമായിരുന്നു. അതുകൊണ്ടു തന്നെ കത്തിലെ സന്ദേശം ആര്‍ക്കും കണ്ടെത്താന്‍ പറ്റിയിരുന്നില്ല. ഒട്ടനവധി ആളുകളുടെ ഏറെ കലാത്തെ പരിശ്രമമാണ് കത്ത് ഡീകോഡ് ചെയ്തതിലൂടെ ഫലം കണ്ടിരിക്കുന്നത്.

കത്തില്‍ കൊലയാളി എഴുതിയിരിക്കുന്ന സന്ദേശം ഇങ്ങനെയാണ്:

”എന്നെ പിടിക്കാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ വളരെയധികം ആസ്വദിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗ്യാസ് ചേമ്പറിനെ (വിഷവാതകം ഉപയോഗിച്ച് കൊല്ലാനായി നിര്‍മ്മിച്ച മുറി)
ഞാന്‍ ഭയപ്പെടുന്നില്ല, കാരണം അത് എന്നെ എത്രയും പെട്ടെന്നുതന്നെ പറുദീസയിലേക്ക് അയയ്ക്കും കാരണം എനിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ മതിയായ അടിമകള്‍ എനിക്കുണ്ട്.”

അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഒക്കെ ഉള്‍പ്പെട്ടതായിരുന്നു കത്ത്. നിരവധി എഴുത്തുകാര്‍, ക്രിമിനോളജിസ്റ്റുകള്‍, ഡിറ്റക്ടീവുകള്‍ എന്നിവ വര്‍ഷങ്ങളായി ഈ കത്ത് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ 1960 കളിലും 1970 കളിലും വടക്കന്‍ കലിഫോര്‍ണിയെ കിടുകിടാ വെറപ്പിച്ച ആ അജ്ഞാത കൊലയാളിയുടെ പേര് ഇപ്പോഴും പുറത്തു വന്നിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.