1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2018

സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് വിവര ചോര്‍ച്ചാ വിവാദം ഇന്ത്യയിലേക്കും; പരസ്പരം ആരോപണങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും. ഡേറ്റ ചോര്‍ന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സക്കര്‍ബര്‍ഗ് രംഗത്തെത്തിയതെങ്കിലും ഇന്ത്യയില്‍ വിവാദം ചൂടുപിടിക്കുകയാണ്. ഫേസ്ബുക്കില്‍നിന്ന് അഞ്ചു കോടി അമേരിക്കക്കാരുടെ വിവരം ചോര്‍ത്തിയ കേംബ്രിജ് അനലിറ്റിക്ക(സിഎ) എന്ന ഡേറ്റ അനലിറ്റിക്‌സ് കമ്പനിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപിയാണ് ആദ്യ വെടി പൊട്ടിച്ചത്. ആരോപണം.

എന്നാല്‍ സിഎയുടെ ഇന്ത്യന്‍ ‘പാര്‍ട്ണര്‍’ ആയ, ഗാസിയാബാദ് ആസ്ഥാനമായുള്ള ഒവ്!ലിനോ ബിസിനസ് ഇന്റലിജന്റ്‌സ് കമ്പനിയുടെ ഉപയോക്താക്കളില്‍ ഒന്നു ബിജെപിയാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരിച്ചടിച്ചു. ട്രംപിനെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ സിഎ ഇടപെട്ടിട്ടുണ്ടെന്ന വാദത്തിന് സമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ ഉയരുന്നത്.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെയില്ലാത്ത വിധമാണു ബിജെപി സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയത്. അന്ന് ഇംഗ്ലിഷ് മാധ്യമങ്ങളിലുള്‍പ്പെടെ നരേന്ദ്ര മോദിയുടെ പ്രതിച്ഛായ മികച്ചതാക്കാന്‍ വന്‍തോതിലാണു ഫേസ്ബുക് ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയത്. രാഷ്ട്രീയ ശത്രുക്കളെ തറപറ്റിക്കാന്‍ ട്രോളുകള്‍ വരെ നിര്‍മിക്കുന്ന സംഘംതന്നെ ബിജെപിക്കുണ്ടായിരുന്നു.

യോഗി ആദിത്യനാഥിനെ അധികാരത്തിലെത്തിച്ച ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിയുടെ സമൂഹ മാധ്യമ സേനയുടെ കരുത്ത് നിര്‍ണായകമായി. ബിജെപിയുടെ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച് കോണ്‍ഗ്രസും ഡേറ്റ അനലിറ്റിക്‌സ് വിദഗ്ധന്‍ രാഹുല്‍ ചക്രവര്‍ത്തിയെ പാര്‍ട്ടിക്കു വേണ്ടി നിയോഗിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. 2010ലും 2011ലും ജാര്‍ഖണ്ഡില്‍ യൂത്ത് കോണ്‍ഗ്രസിനെ സഹായിച്ചതായും ഒവ്!ലിനോ ബിസിനസ് ഇന്റലിജന്റ്‌സ് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.