1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2021

സ്വന്തം ലേഖകൻ: കാനഡ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ ജൂലൈ 21 വരെ നീട്ടി. രാജ്യത്തെ ജനങ്ങളിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകി കഴിയുന്നതു വരെ കാനഡയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാ യാത്രകൾക്കും വിലക്കുണ്ട്. അതിർത്തി അടച്ചിടുന്നതിനെതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് നിരവധി സമ്മർദങ്ങൾ നേരിടേണ്ടി വന്നെങ്കിലും വിലക്ക് നീട്ടുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു അദ്ദേഹം.

അമേരിക്ക ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽ നിന്നും അത്യാവശ്യ കാര്യങ്ങൾക്കൊഴികെയുള്ള യാത്രകൾക്ക് മാർച്ച് 2020 നാണ് ആദ്യമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കനേഡിയൻ ജനസംഖ്യയിൽ ഇതുവരെ 73.4 ശതമാനം പേർക്ക് ഒരു ഡോസെങ്കിലും വാക്സീൻ നൽകാൻ കഴിഞ്ഞതായി പ്രധാനമന്ത്രി അറിയിച്ചു. വെറും 5.5 ശതമാനം പേർക്കു മാത്രമേ രണ്ടു ഡോസു വാക്സീൻ നൽകാൻ കഴിഞ്ഞിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കു പോലും കോവിഡ് 19 മറ്റുള്ളവർക്ക് നൽകാൻ കഴിയുമെന്നും, ആ സാഹചര്യം പോലും ഒഴിവാക്കുന്നതിനാണ് ഇത്രയും കടുത്ത തീരുമാനം എടുക്കേണ്ടി വന്നതെന്നും ട്രൂഡോ പറഞ്ഞു. നിയന്ത്രണങ്ങൾ നീട്ടാനുള്ള തീരുമാനത്തിൽ കാനഡയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യുഎസ് അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.