1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2016

സ്വന്തം ലേഖകന്‍: കാനഡയില്‍ എണ്ണ നഗരമായ ഫോര്‍ട്ട് മക്മറയെ കാട്ടുതീ ചാമ്പലാക്കി, എണ്ണ ഉല്പാദനം നിര്‍ത്തിവച്ചു. ലോകത്തെ ഏറ്റവും വലിയ മൂന്നാത്തെ എണ്ണ ശേഖരമുള്ള ഫോര്‍ട് മക്മറെയെ കാട്ടുതീ ആഹരിച്ചതോടെ കാനഡയുടെ സമ്പദ് വ്യവസ്ഥ സമീപകാലത്തെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്.

ദിവസങ്ങളായി തുടരുന്ന കാട്ടുതീയില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ട പതിനായിരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുകയായി ശതകോടികള്‍ നല്‍കേണ്ടിവന്നതിനു പുറമെയാണ് എണ്ണ ഉല്‍പാദനം നിര്‍ത്തിവെക്കുക വഴി കോടികളുടെ നഷ്ടം സഹിക്കേണ്ടി വന്നത്. രാജ്യത്തെ മൊത്തം എണ്ണ ഉല്‍പാദനത്തിന്റെ നാലിലൊന്നും ദിവസങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ഒട്ടു മിക്ക എണ്ണക്കമ്പനികളുടെയും തൊഴിലാളികളെ നഗരത്തില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അഗ്‌നിയില്‍പെട്ട് ഇതുവരെയും മരണങ്ങളൊന്നും ഇല്ലെങ്കിലും കൂട്ട ഒഴിപ്പിക്കലിനിടെ രണ്ടു പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീ കൂടുതല്‍ ഇടങ്ങളിലേക്ക് പടര്‍ന്നാല്‍ എണ്ണ ഉല്‍പാദനത്തെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.

നഗരത്തിലെ 88,000 താമസക്കാരെയും കഴിഞ്ഞ ദിവസം മാറ്റി പാര്‍പ്പിച്ചു. മൊത്തം വീടുകളില്‍ 20 ശതമാനവും ഇതിനകം ചാരമായി. 1500 ഓളം കെട്ടിടങ്ങള്‍ നശിച്ചു. പുക മൂടിയ സമീപ ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1,600 ചതുരശ്ര കിലോമീറ്ററിലേറെ സ്ഥലം ഇതിനകം തീ വിഴുങ്ങിയതായി അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.