1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2021

സ്വന്തം ലേഖകൻ: കാനഡയിൽ രാജ്യാന്തര വിദ്യാർഥികൾക്കുള്ള പിജി വർക്ക് പെർമിറ്റിന്റെ കാലാവധി 18 മാസം കൂടി നീട്ടി. ഠനശേഷം പെർമനന്റ് റസിഡൻസ് (പിആർ) ലഭിക്കുന്നതിനുള്ള തൊഴിൽ പരിചയത്തിനുപകരിക്കുന്ന പോസ്റ്റ് ഗ്രാജ്വേഷൻ വർക് പെർമിറ്റിന്റെ കാലാവധി നീട്ടുന്നത് നിരവധി ഇന്ത്യൻ വിദ്യാർഥികൾക്ക് ഗുണകരമാകും.

കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കാലയളവിൽ പെർമിറ്റ് കാലാവധി കഴിഞ്ഞവർക്കും ഉടൻ തന്നെ കാലാവധി തീരുന്നവർക്കും പുതിയ ഇളവുകളുടെ പ്രയോജനം ലഭിക്കും. വർക് പെർമിറ്റ് കാലാവധി അവസാനിക്കും മുൻപു തൊഴിലവസരങ്ങൾ കണ്ടെത്താൻ കൊവിഡ് കാലഘട്ടത്തിൽ വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ആവശ്യം വേണ്ട തൊഴിൽപരിചയം ലഭ്യമാകാതെ വന്നാൽ പിആർ ലഭിക്കുന്നത് തടസപ്പെടുമെന്ന ആശങ്കയിലായിരുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പുതിയ തീരുമാനം ആശ്വാസമാകും.

നേരത്തെ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ മലയാളി വിദ്യാർഥികളുടെ നേതൃത്വത്തിൽ വൻ ഒപ്പുശേഖരണം നടത്തിയിരുന്നു. പിജിഡബ്ള്യു പെർമിറ്റുള്ളലവർക്ക് വീണ്ടും ഓപ്പൺ വർക് പെർമിറ്റിന് അപേക്ഷിക്കാമെന്ന് ഇമിഗ്രേഷൻ, റഫ്യുജീസ്, സിറ്റിസൺഷിപ്പ് മന്ത്രി മാർകോ ഇ. എൽ. മെൻഡിസിനോ വ്യക്തമാക്കി.

2019ൽ മാത്രം 58,000 രാജ്യാന്തര വിദ്യാർഥികളാണ് കാനഡയിലേക്ക് കുടിയേറിയതെന്നാണ് കണക്കുകൾ. കനേഡിയൻ സമ്പദ് വ്യവസ്ഥയിലേക്ക് കോടിക്കണക്കിന് ഡോളറാണ് രാജ്യാന്തര വിദ്യാർഥികളിലൂടെ ഒഴുകിയെത്തുന്നു. വിദ്യാഭ്യാസത്തിനു ശേഷം ലളിത വ്യവസ്ഥകളോടെ കുടിയേറ്റത്തിന് അവസരം ലഭിക്കുന്നു എന്നതാണ് ആയിരക്കണക്കിന് വിദ്യാർഥികളെ കാനഡയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.