1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2021

സ്വന്തം ലേഖകൻ: പാർലമെന്റ് സൂം മീറ്റിങ്ങിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട് കാനേഡിയൻ എംപി വില്യം ആമോസ്. ജനപ്രതിനിധി സഭയുടെ സൂം മീറ്റിങ്ങിനിടെ വില്യം ആമോസിന്റെ ലാപ്ടോപ് കാമറ അബദ്ധത്തിൽ ഓണായതാണ് വിനയായത്. സംഭവം വിവാദമായതിനെ തുടർന്ന് ലിബറൽ പാർട്ടി നേതാവും ക്യുബക് എംപിയുമായ വില്യം ആമോസ് പരസ്യമായി മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ജനപ്രതിനിധി സഭയിലെ മറ്റ് അംഗങ്ങൾ ഇദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു.

പ്രഭാത സവാരി കഴിഞ്ഞ് വസ്ത്രം മാറുമ്പോൾ ലാപ്ടോപ്് കാമറ അബദ്ധത്തിൽ ഓണാകുകയായിരുന്നുവെന്നു വില്യം ആമോസ് വിശദീകരിക്കുന്നു. സഭാ സമ്മേളനത്തിനായി തയാറെടുക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവം. അതൊരിക്കിലും മനഃപൂർവം ആയിരുന്നില്ല. അതൊരു അബദ്ധമായിരുന്നു. തീർത്തും നിർഭാഗ്യകരം, ഇനി ആവർത്തിക്കില്ല. അതിന്റെ പരിണിത ഫലം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു– വില്യം ആമോസ് പറയുന്നു.

ക്യൂബക്കിന്റെയും കാനഡയുടെയും പതാകകൾക്കു നടുവിൽ മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് നഗ്നത മറച്ചു നിൽക്കുന്ന വില്യം ആമോസിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സൂ കോളിന് ഇടയിലുള്ള ദൃശ്യങ്ങളുടെ സ്ക്രീൻ ഷോട്ടുകളാണ് വ്യാപകമായി പ്രചരിച്ചത്.

ചോദ്യോത്തര വേളയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നില്ലെങ്കിലും വില്യം ആമോസിന്റെ പ്രവൃത്തി കാനഡയിൽ രാഷ്ട്രീയ വിവാദത്തിനു വഴി വച്ചു. പ്രതിപക്ഷം സംഭവം വീണു കിട്ടിയ ആയുധമാക്കിയെങ്കിലും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചില്ല.

വെർച്വൽ സമ്മേളനത്തിൽ എംപിമാർക്കു ഡ്രസ് കോഡ് നിർബന്ധമല്ലെങ്കിലും വ്സത്രധാരണത്തിന്റെ കാര്യത്തിൽ എംപിമാർ കൂടുതൽ ശ്രദ്ധ കാണിക്കണമെന്നു പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാണിക്കുന്നു. വില്യം ആമോസിന്റെ പ്രവൃത്തി കാനേഡിയൻ പാർലമെന്റിനെ ഒന്നാകെ അപമാനിക്കുന്നതാണെന്നു പ്രതിപക്ഷം ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.