1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2018

സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികെളെ കാനഡ വിളിക്കുന്നു; സ്റ്റുഡന്റ് വിസാ നടപടിക്രമങ്ങള്‍ ഉദാരമാക്കി. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരമാകുന്ന രീതിയില്‍ കാനഡ സ്റ്റുഡന്റ് വിസ അനുമതിക്കുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലും ലളിതവുമാക്കി. പഠനാവശ്യാര്‍ഥം കാനഡയിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിക്കാനുള്ള സമയം 60 ദിവസത്തില്‍നിന്ന് 45 ആയാണ് കുറച്ചത്.

സാമ്പത്തികഭദ്രതയും അക്കാദമികമായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഉതകുന്ന ഭാഷാ അഭിരുചിയും കൈവശമുള്ള വിദ്യാര്‍ഥികള്‍ക്ക് കാനഡ പുതുതായി അവതരിപ്പിച്ച ‘സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം’ (എസ്.ഡി.എസ്) വഴി അപേക്ഷിക്കാവുന്നതാണ്. നേരത്തേയുണ്ടായിരുന്ന സ്റ്റുഡന്റ് പാര്‍ട്‌നേഴ്‌സ് പ്രോഗ്രാം (എസ്.പി.പി) കൂടുതല്‍ കാലതാമസം എടുക്കുന്നതും 40 കോളജുകളില്‍ മാത്രം പഠന അനുവാദം നല്‍കുന്ന രീതിയിലുമായിരുന്നു.

എന്നാല്‍, ജൂണില്‍ അവതരിപ്പിച്ച എസ്.ഡി.എസ് പ്രകാരം കാനഡയിലെ ഏറ്റവും മികച്ച അക്കാദമിക സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുങ്ങും. എസ്.ഡി.എസ് പ്രകാരം വിദ്യാര്‍ഥിക്ക് ആദ്യ സെമസ്റ്ററിന്റെ ട്യൂഷന്‍ ഫീ അടക്കേണ്ടതിനൊപ്പം 10,000 കനേഡിയന്‍ ഡോളറിന്റെ നിക്ഷേപ ബാങ്ക് ഗാരന്റിയും ആവശ്യമാണ്. കാനഡയില്‍ സ്ഥിര താമസത്തിനും പൗരത്വത്തിനുമുള്ള സ്‌കോര്‍ ഉയര്‍ത്തുന്നതിനും പഠനം സഹായിക്കും. കണക്കുകള്‍പ്രകാരം 83,410 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം കനേഡിയന്‍ വിസ സ്വന്തമാക്കിയത്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.