1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2022

സ്വന്തം ലേഖകൻ: അതിർത്തി കടന്നുള്ള ഓട്ടങ്ങൾക്ക് കോവിഡ് വാക്‌സീൻ അല്ലെങ്കിൽ ക്വാറന്റീൻ നിർബന്ധമാക്കിയതിനെതിരെ ട്രക്ക് ഡ്രൈവർമാരുടെ പ്രതിഷേധം അവസാനിപ്പിക്കാൻ കാന‍ഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടിയന്തരാവസ്ഥ നിയമം പ്രയോഗിക്കുന്നു. ഇപ്പോ‍ൾ സമരത്തിലുള്ള ട്രക്ക് ഡ്രൈവർമാർക്ക് ധനസഹായം തടയുന്നതും പ്രാദേശിക പൊലീസ് സന്നാഹങ്ങൾക്ക് കേന്ദ്ര സേനയുടെ സഹായം കൂടി എത്തിച്ചുകൊടുക്കുന്നതും ഉൾപ്പെട്ട വിപുലമായ നടപടികളാണ് ഏർപ്പെടുത്തുന്നത്.

ജനങ്ങളിൽനിന്നു സംഭാവനകൾ തേടി ഡ്രൈവർമാർ നടത്തുന്ന ധനസമാഹരണശ്രമങ്ങൾ നിരോധിക്കാനും പ്രതിഷേധക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും വാഹന ഇൻഷുറൻസ് റദ്ദു ചെയ്യാനും നടപടിയുണ്ടാകും. പ്രധാനമായും യുഎസിൽനിന്നാണ് പ്രതിഷേധക്കാർക്കു സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരിക്കുന്നത്.

അടിയന്തരഘട്ടങ്ങളിൽ പ്രയോഗിക്കാനുള്ള ‘വാർ മെഷേർസ് ആക്ട്’ കാനഡയിൽ ആദ്യമായി നടപ്പിലാക്കിയത് ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയർ ട്രൂഡോ പ്രധാനമന്ത്രിയായിരുന്നപ്പോഴായിരുന്നു. 1970 ഒക്ടോബറിൽ വിഘടനവാദി ഭീകരർ ബ്രിട്ടിഷ് ട്രേഡ് കമ്മിഷണർ ജെയിംസ് ക്രോസിനെയും ക്യുബെക് പ്രവിശ്യാ മന്ത്രി പിയർ ലപോർട്ടിനെയും തട്ടിക്കൊണ്ടുപോയതിനു പിന്നാലെയുണ്ടായ പ്രതിസന്ധി ഘട്ടത്തിലായിരുന്നു, പൊതു പിന്തുണയോടെ പിയർ ട്രൂ‍ഡോയുടെ നടപടി. ബന്ദിയായിരിക്കെ മന്ത്രി കൊല്ലപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.