1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2018

സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനത്താവളത്തില്‍ സിഖുകാരനായ കനേഡിയന്‍ മന്ത്രിയുടെ തലപ്പാഴിപ്പിച്ച സംഭവം; യുഎസ് മാപ്പു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കാനഡയുടെ ശാസ്ത്ര വികസന മന്ത്രി നവ്ദീപ് ബെയ്ന്‍സിനാണു ഡെട്രോയിറ്റ് മെട്രോ വിമാനത്താവളത്തില്‍ ദുരനുഭവമുണ്ടായത്.

തുടര്‍ന്ന് വിമാനത്താവളത്തില്‍ തലപ്പാവ് അഴിച്ചു പരിശോധിച്ചതില്‍ യുഎസ് മാപ്പു പറയുകയായിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ വഴി പ്രശ്‌നമില്ലാതെ കടന്നുപോയ നവ്ദീപിനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തിരികെ വിളിച്ചു നിര്‍ബന്ധിച്ചു തലപ്പാവ് അഴിപ്പിക്കുകയായിരന്നു. സുരക്ഷാ പരിശോധനയ്ക്കായി സിഖുകാര്‍ തലപ്പാവ് അഴിക്കേണ്ടതില്ലെന്നാണു യുഎസിലെ നിയമം.

നവ്ദീപിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നു കാനഡയുടെ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് യുഎസിനെ അതൃപ്തി അറിയിച്ചു. ഇതെത്തുടര്‍ന്നാണു യുഎസ് ആഭ്യന്തര സുരക്ഷാ, ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറിമാര്‍ മാപ്പു പറഞ്ഞത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.