സ്വന്തം ലേഖകന്‍: താന്‍ ബെല്‍ജിയത്തില്‍ രാഷ്ട്ട്രീയ അഭയം തേടിയിട്ടില്ലെന്ന് സ്‌പെയിന്‍ പുറത്താക്കിയ കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ട്.സ്വതന്ത്രമായി സംസാരിക്കാനാണ് ഉദ്ദേശിക്കുന്നതും നിയമപാലനത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചിട്ടില്ലെന്നും പുജെമോണ്ട് വ്യക്തമാക്കി. ബ്രസല്‍സില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷം പുജെമോണ്ടും മറ്റു നേതാക്കളും ആദ്യമായാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.
എത്ര കാലം ബ്രസല്‍സില്‍ താമസിക്കുമെന്ന് പുജെമോണ്ട് വ്യക്തമാക്കിയില്ല. സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അത് അംഗീകരിക്കുന്ന പക്ഷം, നീതി ലഭിക്കുമെന്ന് സ്പാനിഷ് സര്‍ക്കാറില്‍നിന്ന് ഉറപ്പു ലഭിച്ചാല്‍ തീര്‍ച്ചയായും മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. 30 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ വകുപ്പുകളാണ് പുജെമോണ്ടിനും മറ്റു നേതാക്കള്‍ക്കുമെതിരെ സ്പാനിഷ് ചീഫ് പ്രോസിക്യൂട്ടര്‍ ചുമത്തിയിരിക്കുന്നത്.
പുജെമോണ്ടിന് ബെല്‍ജിയം അഭയം നല്‍കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് സ്പാനിഷ് വിദേശകാര്യമന്ത്രി അല്‍ഫോന്‍സേവ ദസ്തിസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുജെമോണ്ടിനും മറ്റ് നേതാക്കള്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഉള്‍പ്പെടെ കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അടിച്ചമര്‍ത്തി മുന്നോട്ടു പോകുകയാണ് സ്‌പെയിന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല