
സ്വന്തം ലേഖകൻ: ടൗട്ടെ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി-305 ബാര്‍ജില്‍ കുടുങ്ങി മരിച്ച ജീവനക്കാരുടെ എണ്ണം 51 ആയി. കാണാതായ 25 പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ അഞ്ച് മലയാളികളുമുണ്ട്. ബാര്‍ജിലുണ്ടായിരുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് വിവരങ്ങള്‍ തേടുന്നതിനായി ഒ.എന്‍.ജി.സി ഹെല്‍പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി. 022-2627 4419, 022-2627 4420, 022-2627 4421 എന്നിവയാണ് ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍.
മരിച്ചവരില്‍ മൂന്നു പേര്‍ മലയാളികളാണ്. വയനാട് സ്വദേശികളായ വി.എസ് സുമേഷ്, ജോമിഷ് ജോസഫ്, കാഞ്ഞിരപ്പള്ളി ചിറക്കടവ് യാസിന്‍ ഇസ്മയില്‍ സ്വദേശി എന്നിവരാണ് മരിച്ച മലയാളികള്‍. ബാര്‍ജ് അപകടത്തില്‍പെട്ട സംഭവത്തില്‍ ക്യാപ്റ്റന്‍ രാകേഷ് ബല്ലവയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുത്തു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവഗണിച്ചുവെന്നും കാറ്റ് കടന്നുപോകുന്ന പാതയില്‍ നിന്ന ബാര്‍ജ് മാറ്റാന്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. ചീഫ് എന്‍ജിനീയറുടെ പരാതിയിലാണ് നടപടി.
ചുഴലിക്കാറ്റില്‍ മഹാരാഷ്ട്രയില്‍ 19 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 37 പേര്‍ക്ക് പരിക്കേറ്റു. ദുരന്ത ബാധിത മേഖലയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സന്ദര്‍ശനം നടത്തി. ഗുജറാത്തില്‍ 79 പേരാണ് മരിച്ചത്. ബംഗാളില്‍ ഉള്‍ക്കടലില്‍ നാളെ രൂപംകൊള്ളുന്ന ന്യുനമര്‍ദ്ദത്തെ തുടര്‍ന്ന് ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് ‘യാസ്’ ചുഴലിക്കാറ്റ് എത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ സ്വീകരിച്ചു തുടങ്ങി. രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല