1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2024

സ്വന്തം ലേഖകൻ: ഓൺലൈൻതട്ടിപ്പുവഴി മലയാളിക്ക് കഴിഞ്ഞവർഷം നഷ്ടമായ 200 കോടിരൂപയിൽ തിരിച്ചുപിടിക്കാനായത് 40 കോടിരൂപമാത്രം. തട്ടിപ്പ് നടന്നതിന് പിന്നാലെ ‘സുവർണ മണിക്കൂറിൽ’(ആദ്യ ഒരു മണിക്കൂർ) പോലീസിൽ പരാതിപ്പെട്ടവർക്കാണ് കുറച്ചുതുകയെങ്കിലും ബാക്കിയായത്. തിരിച്ചുപിടിച്ച 40 കോടിയിൽ 25 കോടിരൂപ ഉടമകൾക്ക് തിരികെ ലഭിച്ചു. ബാക്കി ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.

ഇക്കൊല്ലം ഏപ്രിൽവരെ 60 കോടിരൂപയോളം രൂപ നഷ്ടമായ ഓൺലൈൻ തട്ടിപ്പുകളിൽ 17 കോടിരൂപ നഷ്ടപ്പെടാതെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സൈബർ ഡിവിഷനായി.

തട്ടിപ്പുരീതികൾക്കെതിരേ പോലീസും സൈബർഡിവിഷനും നിരന്തരം ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും പരാതികൾ ലഭിക്കുന്നത് വൈകിമാത്രമാണ്. ചെറിയശതമാനംപേർ മാത്രമാണ് ആദ്യ മണിക്കൂറുകളിൽ പരാതി നൽകുന്നത്. 1930 എന്ന ടോൾഫ്രീ നമ്പരിൽ പരാതിപ്പെടുന്നവരും കുറവാണ്. ഉടൻ പരാതികളുണ്ടായാൽ കുറച്ചുതുകയെങ്കിലും നഷ്ടമാകാതെ നോക്കാനാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.