സ്വന്തം ലേഖകന്‍: കാറ്റലോണിയയില്‍ സ്വാതന്ത്ര മോഹം വീണ്ടും മുള പൊട്ടുന്നു; സ്‌പെയിനിനെതിരായ നീക്കം ശക്തം. പാര്‍ലമെന്റിന്റെ പുതിയ സ്പീക്കറായി ഇടതുപക്ഷ പാര്‍ട്ടിയായ ഇആര്‍സിയിലെ റോജര്‍ ടൊറെന്റിനെ കഴിഞ്ഞ ദിവസം തെര!ഞ്ഞെടുത്തിരുന്നു. ബല്‍ജിയത്തില്‍ രാഷ്ട്രീയ അഭയം പ്രാപിച്ച മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിനെ തിരിച്ച് അധികാരത്തിലേറ്റാനുള്ള നടപടികളിലെ ആദ്യ ചുവടായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
സ്വാതന്ത്ര്യവാദിയായ ടൊറെന്റിന് 65 വോട്ടു കിട്ടിയപ്പോള്‍ സ്‌പെയിന്‍ അനുകൂലിയായ എതിര്‍ സ്ഥാനാര്‍ഥിക്ക് 56 വോട്ടു ലഭിച്ചു. സ്വാതന്ത്ര്യപ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജയിലിലുള്ളവരും ബല്‍ജിയത്തില്‍ അഭയം തേടിയവരുമുള്‍പ്പെടെ എട്ട് അംഗങ്ങളുടെ കസേരകള്‍ ഒഴിച്ചിട്ട് അവയില്‍ വലിയ മഞ്ഞ റിബണുകള്‍ കെട്ടിയായിരുന്നു വോട്ടെടുപ്പ്.
ബല്‍ജിയത്തിലിരുന്നു വിഡിയോ ലിങ്കിലൂടെ പുജമോണ്ട് ഭരണം തുടരണമെന്നാണു സ്വാതന്ത്ര്യാനുകൂലികളുടെ വാദമെങ്കിലും അതു ചട്ടവിരുദ്ധമാണെന്നാണു സ്‌പെയിന്‍ നിലപാട്. പുജമോണ്ടിനെ കാറ്റലോണിയ പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്തിക്കാന്‍ നീക്കമുണ്ടായാല്‍ കോടതിയെ സമീപിക്കുമെന്നും സ്‌പെയിന്‍ പ്രസിഡന്റ് മരിയാനോ രജോയി വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല