1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2021

ഫാ. ടോമി അടാട്ട്: വലിയ നോയമ്പിലൂടെ ആർജ്ജിച്ചെടുക്കന്ന കൃപാവരങ്ങളിൽ ശക്തിപ്പെടുവാനും, വിശുദ്ധവാരത്തിനായി ഒരുങ്ങുവാനും, വരുന്ന തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗ്രേറ്റ് ബിട്ടൺ സീറോ മലബാർ രൂപത ധ്യാനം ഒരുക്കുന്നു.

രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ചെയർപേഴ്സണുമായ സിസ്റ്റർ ആൻ മരിയ മുഖ്യമായും ധ്യാനം നയിക്കുന്നതാണ്. എല്ലാ ദിവസവും, രൂപതയിലെ അഭിഷേകം നിറഞ്ഞ വൈദികരുടെ, ആമുഖ പ്രസംഗത്തോടെയായിരിക്കും ധ്യാനം ആരംഭിക്കുക.

വൈകുന്നേരം 6.30ന് കുരിശിൻ്റെ വഴിയും, തുടർന്ന് ജപമാലയും, ആരംഭ പ്രസംഗവും, ധ്യാന പ്രസംഗവും, അനുഗ്രഹദായകമായ പരിശുദ്ധ കുബ്ബാനയുടെ ആരാധനയും, അഭിവന്ദ്യ പിതാവിൻ്റെ ആശീർവാദവും ഉണ്ടായിരിക്കും. തിങ്കളാഴ്ചത്തെ ആരംഭ പ്രസംഗം ബഹു . ഫാ. ജോസ് ആഞ്ചാനിക്കലും, ചൊവ്വാഴ്ചത്തെ ആരംഭ പ്രസംഗം ബഹു.ഫാ ടോമി എടാട്ടും, ബുധനാഴ്ചത്തെ ആരംഭപ്രസംഗം ബഹു . ഫാ. മാത്യു പിണക്കാട്ടും നടത്തുന്നതായിരിക്കും.

സ്വന്തം ഭവനങ്ങളിലിരുന്ന് സൗകര്യപൂർവ്വം പങ്കെടുക്കാവുന്നതുപോലെ, സൂമിലുടെയും, യൂട്യൂബ് ചാനലിലൂടെയും, ക്രമീകരിച്ചിരിക്കുന്ന ഈ വാർഷിക ധ്യാനത്തിൽ പങ്കെടുത്ത്, ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ, രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ, എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.