1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2018

സ്വന്തം ലേഖകൻ: “നിങ്ങള്‍ ജീവിതത്തില്‍ പഠിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പാഠമെന്താണ്? അത് എപ്പോഴെങ്കിലും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?” കാത്രിയോണയ്ക്ക് വിശ്വസുന്ദരിപ്പട്ടം നേടിക്കൊടുത്തത് ഈ ഒറ്റ ചോദ്യത്തിന് നൽകിയ കിടിലൻ ഉത്തരം. ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ 2018 ലെ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട മിസ് ഫിലിപ്പീൻസ് കാത്രിയോണ ഗ്രേയുടെ ഉത്തരമാണ് വിധികർത്താക്കളെ സ്പർശിച്ചത്.

93 രാജ്യങ്ങളിലെ സുന്ദരിമാരില്‍ നിന്നാണ് കാത്രിയോണയേ വിശ്വസുന്ദരിയായി തിരഞ്ഞെടുത്തത്. മിസ് ദക്ഷിണാഫ്രിക്ക തമ്രിയാന്‍ ഗ്രീന്‍, മിസ് വെനസ്വേല സ്‌റ്റേഫാനി ഗുട്ടറിസ് എന്നിവര്‍ ഫസ്റ്റ്, സെക്കന്‍ഡ് റണ്ണറപ്പുകളായി. നിങ്ങള്‍ ജീവിതത്തില്‍ പഠിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പാഠമെന്താണ്? അത് എപ്പോഴെങ്കിലും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതായിരുന്നു മത്സരവേളയില്‍ വിധികര്‍ത്താക്കളില്‍ നിന്ന് കാത്രിയോണ നേരിട്ട ആ ഏറ്റവും പ്രധാന ചോദ്യം.

“ടോണ്ടോയിലെയും മനിലയിലെയും ചേരികളില്‍ ഞാന്‍ ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. മനിലയിലെ ആളുകളുടെ ജീവിതം വളരെ ദയനീയവും സങ്കടകരവുമാണ്. അതിലെ സൗന്ദര്യം കാണാന്‍, അവിടുത്തെ കുട്ടികളുടെ മുഖത്തെ സന്തോഷം കാണാന്‍, അവരോട് കരുണയുള്ളവളാകാന്‍ ഞാന്‍ എന്നെ സ്വയം പഠിപ്പിച്ചു. മിസ്സ് യൂണിവേഴ്​സാകാനായി ഞാന്‍ ഇവിടെ എത്തിയപ്പോള്‍ എന്റെ കാഴ്ച്ചപ്പാടും അതു തന്നെയായിരുന്നു. വിശ്വസുന്ദരിയായാല്‍ ഈ വിഷയം ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവരും.

അവരുടെ ഉന്നമനമാവും എന്റെ ലക്ഷ്യം. വക്താവ് എന്നനിലയില്‍ ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യുകയാവും എന്റെ ലക്ഷ്യം. കൂടുതല്‍ കരുണയുള്ളവരാകാന്‍ ആളുകളെ പ്രേരിപ്പിക്കും. കുട്ടികളുടെ മുഖത്ത് പുഞ്ചിരിവിരിയുന്ന, നിഷേധാത്മകമായ കാഴ്ചപ്പാടുകള്‍ ഇല്ലാത്ത സുന്ദരമായ ഒരു ലോകമുണ്ടാവും,” കാത്രിയോണയുടെ മറുപടി നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.

മ്യൂസിക്കില്‍ ബിരുദാനന്തരം ബിരുദം നേടിയ കാത്രിയോണ ചേരികളിലേ കുട്ടികള്‍ക്കു വേണ്ടിയും എയ്ഡ്‌സ് രോഗികള്‍ക്ക് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.