1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2017

സ്വന്തം ലേഖകന്‍: അടുത്ത വര്‍ഷം മാര്‍ച്ചോടെ പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി സിലിണ്ടറിന് എല്ലാ മാസവും നാല് രൂപ വീതം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. കേന്ദ്രമന്ത്രി ധര്‍മരന്ദ പ്രധാന്‍ പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്താക്കിയത്.

ക്രമേണ വില കൂട്ടി അടുത്ത വര്‍ഷമാകുമ്പോള്‍ സബ്‌സിഡി പൂര്‍ണ്ണമായും ഒഴിവാക്കാനാണ് തീരുമാനം. നിലവില്‍ 477.46 രൂപയാണ് സബ്‌സിഡി സിലിണ്ടറിന്റെ വില. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 419.18 രൂപയായിരുന്നു. നിലവില്‍ ഒരു സിലിണ്ടറിന് 86.45 രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. ഇത് പിന്‍വലിക്കുമ്പോള്‍ 564 രൂപയാകും.

സബ്‌സിഡിയോടെ വിതരണം ചെയ്യുന്ന അഞ്ച് കിലോ സിലിണ്ടറിന്റെ വിലയും കൂട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 18.11 കോടി ജനങ്ങളാണ് രാജ്യത്തെ പാചകവാതക ഉപയോക്താക്കള്‍. ഇതില്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം സൗജന്യമായി പാചകവാതക കണക്ഷന്‍ കിട്ടിയ ദരിദ്രരുമുണ്ട്. നിലവില്‍ 2.66 കോടി പേര്‍ മാത്രമാണ് സബ്‌സിഡി രഹിത കണക്ഷന്‍ ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.