സ്വന്തം ലേഖകന്‍: രാഷ്ട്രപതി ഭവന്‍, എയിംസ്, ദല്‍ഹി റെയില്‍വേ സ്റ്റേഷന്‍; തീവ്രവാദികള്‍ ഉന്നംവെക്കാവുന്ന ലക്ഷ്യങ്ങളുടെ പട്ടിക വെളിപ്പെടുത്തി കേന്ദ്രം. ഇന്ത്യ, പാക് ബന്ധം വഷളാകുന്നതിനിടെ ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ ദല്‍ഹിയില്‍ ലക്ഷ്യംവെക്കാവുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ട് ദല്‍ഹി ഇന്റലിജന്‍സ്.
രാഷ്ട്രപതി ഭവന്‍, ദല്‍ഹി യൂണിവേഴ്‌സിറ്റി, എയിംസ്, ദല്‍ഹി റെയില്‍വേ സ്റ്റേഷന്‍ എന്നിങ്ങനെ ദല്‍ഹിയിലെ പ്രധാനകേന്ദ്രങ്ങളെല്ലാം തീവ്രവാദികള്‍ ലക്ഷ്യംവെച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാഷണല്‍ ഡിഫന്‍സ് കോളേജ്, സേന ഭവന്‍, ഇസ്രഈലി എംബസി, യു.കെ യു.എസ്.എ എംബസി, ഇന്ത്യാ ഗേറ്റ്, ചീഫ് ജസ്റ്റിസ് ഹൗസ്, ദല്‍ഹി എയര്‍പോര്‍ട്ട് പാര്‍ക്കിങ് ഏരിയ, രാഷ്ട്രപതി ഭവന്‍, ദല്‍ഹി റെയില്‍വേ സ്റ്റേഷന്‍, ദല്‍ഹി യൂണിവേഴ്‌സിറ്റി, എയിംസ്, അക്ഷര്‍ ദാം ടെമ്പിള്‍, റെഡ് ഫോര്‍ട്ട് ഏരിയ, ഇന്ത്യന്‍ പാര്‍ലമെന്റ്, മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫേയ്‌ഴ്‌സ്, ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍, മെയിന്‍ ബസാര്‍ പഹാര്‍ഗന്‍ജ്, മാള്‍സ് ആന്‍ഡ് സിനിമ ഹാള്‍സ് ഇന്‍ ദല്‍ഹി, പിസ്സ ഹട്ട് ഔട്ട്‌ലന്റ്, ദില്ലി ഹാട്ട് ആന്‍ഡ് ഐ.എന്‍.എ മാര്‍ക്കറ്റ്, പാലിക ബസ്സാര്‍, ചാന്ദ്‌നി ചൗക്ക്, സരോജിനി നഗര്‍ മാര്‍ക്കറ്റ്. ദല്‍ഹി സുപ്രീം കോടതി, ഹൈക്കോടതി, ലക്ഷ്മി നാരായണ ടെമ്പിള്‍, ലോട്ടസ് ടെമ്പിള്‍, മെട്രോ റെയില്‍ നെറ്റ് വര്‍ക്ക്, കുത്തബ്മിനാര്‍, റെഡ് ഫോര്‍ട്ട് എന്നിങ്ങനെ ദല്‍ഹിയിലെ പ്രധാനപ്പെട്ട 29 സ്ഥലങ്ങളുടെ പട്ടികയാണ് പുറത്തവിട്ടത്.
പ്രധാപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്ന ഇടത് സംഘടനാ നേതാക്കളും എഴുത്തുകാരും പൊലീസ് ആര്‍മി ഉദ്യോഗസ്ഥരും ഖലിസ്ഥാന്‍ മൂവ്‌മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും ഹിറ്റ് ലിസ്റ്റില്‍ ഉണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല