1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2022

സ്വന്തം ലേഖകൻ: മിതമായ നിരക്കിൽ ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് നൽകുന്ന നോർത്ത് കരോലിനയിലെ ചായ് പാനി എന്ന റെസ്റ്റോറന്റ് അമേരിക്കയിലെ ഏറ്റവും മികച്ച ഭക്ഷണശാലയായി തിരഞ്ഞെടുക്കപ്പെട്ടു. യുഎസിലെ ഏറ്റവും മികച്ച റെസ്റ്റോറന്റായി ചായ് പാനിയെ തിരഞ്ഞെടുത്തത് ജെയിംസ് ബിയർഡ് ഫൗണ്ടേഷൻനാണ്. നോർത്ത് കരോലിനയിലെ ആഷ്‌വില്ലെയിലാണ് റെസ്റ്റോറന്റ് സ്ഥിതിചെയ്യുന്നത്.

ഭേൽ പുരി, സ്വീറ്റ് പൊട്ടേറ്റോ ചാട്ട്, ചിക്കൻ പക്കോട, സേവ് പൊട്ടേറ്റോ ദഹി പുരി, ഗ്രീൻ മാംഗോ ചാട്ട്, ആലു ടിക്കി ചാട്ട് തുടങ്ങിയ ജനപ്രിയ ഇന്ത്യൻ തെരുവ് ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്ന ചായ് പാനി ആഷ്‌വില്ലെയിൽ ഏറെ ജനപ്രിയമാണ്. ഫ്യൂഷൻ റാപ്പുകളും ബർഗറുകളും വട പാവ്, ക്രിസ്പി മസാല ഫിഷ് റോൾ, കീമ പാവ് എന്നിവയും റെസ്റ്റോറന്റിൽ ലഭിക്കുന്ന വിഭവങ്ങളാണ്. ഇതുകൂടാതെ പലതരം ദക്ഷിണേന്ത്യൻ- ഉത്തരേന്ത്യൻ വിഭവങ്ങളും മധുരപലഹാരങ്ങളും ചായ് പാനി നൽകുന്നുണ്ട്.

‘ഏതൊരു രാജ്യത്തെയും ഏറ്റവും മികച്ച പല ഭക്ഷണവും ലഭിക്കുന്നത് സ്ട്രീറ്റുകളിലായിരിക്കുമെന്നും അവാർഡ് പ്രഖ്യാപിച്ച ജെയിംസ് ബിയർഡ് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അത്ഭുതകരമായ പാചക വൈവിധ്യത്തെയും പരമ്പരാഗത കുടുംബ ഭക്ഷണങ്ങളെയുമാണ് ചായ് പാനി ഉയർത്തിക്കാട്ടുന്നതെന്നും ഫൗണ്ടേഷൻ അധികൃതർ പറയുന്നു. 2019-ലാണ് ആദ്യമായി ഫൗണ്ടേഷൻ ബഹുമതി നൽകാൻ ആരംഭിച്ചത്. 2020-ലും 2021-ലും കൊറോണ മൂലം പുരസ്‌കാരം റദ്ദാക്കപ്പെട്ടു. അതിനാൽ രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പുരസ്‌കാരം വീണ്ടും പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.