സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസ്, പ്രതി നിസാം കുറ്റം നിഷേധിച്ചു, വാഹനം ഓടിച്ചു വരുമ്പോള്‍ ചന്ദ്രബോസ് മുന്നിലേക്ക് വീഴുകയായിരുന്നു എന്ന് നിസാമിന്റെ പുതിയ മൊഴി. വിചാരണ കോടതിയിലാണ് നിസാം കുറ്റം നിഷേധിച്ചത്. ചന്ദ്രബോസിന് മര്‍ദ്ദനമേറ്റതില്‍ തനിക്ക് പങ്കില്ലെന്ന് നിസാം വിചാരണ നടക്കുന്ന തൃശൂര്‍ സെഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു.
എന്നാല്‍ ചന്ദ്ര ബോസിനെ ഇടിച്ച ഹമ്മര്‍ തന്റേതുതന്നെയാണെന്ന് നിസാം സമ്മതിച്ചിട്ടുണ്ട്. താന്‍ വാഹനം ഓടിച്ചുവരുമ്പാല്‍ ചന്ദ്രബോസ് തന്റെ വാഹനത്തിന് മുന്നിലേക്ക് വീഴുകയായിരുന്നു. അല്ലാതെ ചന്ദ്രബോസിനെ താന്‍ മര്‍ദ്ദിച്ചിട്ടില്ല. തനിക്കെതിരായ സാക്ഷിമൊഴി തെറ്റാണെന്നും നിസാം പറഞ്ഞു.
ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയാണ് നിസാം. വിചാരണ തുടങ്ങിയ ആദ്യഘട്ടത്തില്‍ തന്നെ നിസാം കുറ്റം നിഷേധിച്ചിരിക്കുകയാണ്.
നേരത്തേ കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിസാം ഹൈകോടതിയെ സമീപിച്ചിരുന്നു. ചന്ദ്രബോസ് കോലക്കേസിലെ വിധി ജനുവരി ആദ്യവാരം തന്നെ ഉണ്ടാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല