1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2023

സ്വന്തം ലേഖകൻ: ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ -3 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ തൊടുമ്പോൾ ഇന്ത്യ ഒരു പുതു ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങിയ ആദ്യത്തെ രാഷ്ട്രമായി ഇന്ത്യ മാറി. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) മേധാവി എസ് സോമനാഥും ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ചന്ദ്രയാൻ ദൗത്യത്തിന് പിന്നിലെ സംഘവും ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് പ്രശംസയും അഭിനന്ദനങ്ങളും നേടി.

ദൗത്യത്തിന്റെ വിജയത്തിന് പിന്നിൽ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെയും ജീവനക്കാരുടെയും കഠിനാധ്വാനവും അർപ്പണബോധവുമാണ്. എന്നാൽ ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിനും പിന്നിൽ പ്രവർത്തിച്ച ഒരു ഘടകം കൂടിയുണ്ട്. എന്താണെന്നല്ലേ? മസാല ദോശയും ഫിൽട്ടർ കോഫിയും!!

ചന്ദ്രയാന്‍ 3-നു വേണ്ടി അഹോരാത്രം ഐ.എസ്.ആര്‍.ഒയിലെ അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നു. പലരും സമയവും ദിവസവും നോക്കാതെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. അങ്ങനെ പ്രവർത്തിക്കാൻ അവിടെ ഉള്ളവർക്ക് ഊര്‍ജം നല്‍കിയത്‌ മസാലദോശയും ഫില്‍റ്റര്‍ കോഫിയുമായിരുന്നുവെന്നു പറയുകയാണ് ശാസ്ത്രജ്ഞനായ വെങ്കിടേശ്വര ശര്‍മ.

എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് സൗജന്യമായി നൽകിയ മസാലദോശയും ഫില്‍റ്റര്‍കോഫിയും നല്‍കിയത് ജീവനക്കാര്‍ക്ക് പ്രചോദനമേകിയെന്നാണ് വെങ്കിടേശ്വര ശര്‍മ പറയുന്നത്. ഇത്തരം ചെറിയ ആംഗ്യങ്ങൾ ടീമംഗങ്ങൾക്ക് നൽകിയത് വലിയ ആത്മവീര്യമാണെന്നും അത് പലരെയും സന്തോഷത്തോടെ കൂടുതൽ സമയം ജോലി ചെയ്യാൻ സഹായിച്ചെന്നും വെങ്കിടേശ്വര ശര്‍മ പ്രതികരിച്ചു.

വാഷിംഗ്ടൺ പോസ്റ്റിൽ മാധ്യമപ്രവർത്തക ബർഖ ദത്ത് എഴുതിയ “The unsung heroes of India’s moon landing offer a lesson on brain drain” ഇക്കാര്യം പറയുന്നത്. അതേ സമയം പ്രഗ്യാന്‍ റോവര്‍ ദൗത്യം പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ ശനിയാഴ്ച അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.