1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2015

സ്വന്തം ലേഖകന്‍: യെമന്‍ തീരത്ത് ചപാല ചുഴലിക്കാറ്റ് താണ്ഡവം തുടങ്ങി, ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറില്‍ 250 കിലോമീറ്ററില്‍ അധികം വേഗതയിലാണ് കാറ്റ് വീശുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യെമന്‍ ദ്വീപായ സൊക്കോട്രയിലാണ് ചപാലയുടെ ആദ്യ താണ്ഡവം.

യെമന്റെ അധീനതയിലുള്ള ചെറിയ ദ്വീപായ സൊക്കോട്രയിലൂടെ ഏദനിലൂടെയാണ് കാറ്റ് യെമനിലേയ്ക്കും തുടര്‍ന്ന് ഒമാനിലേയ്ക്കും വീശുകയെന്നാണ് നിഗമനം. സൊക്കോട്രയുടെ തീരത്തെ ഏതാണ്ട് മുഴുവന്‍ വീടുകളും ഇതിനോകടകം കനത്ത മഴയിലും കാറ്റിലും തകര്‍ന്നു. മരണ സംഖ്യ ഇനിയും കണക്കാക്കിയിട്ടില്ലാത്തതിനാല്‍ എത്രപേര്‍ക്ക് പരിക്കുപറ്റിയെന്നത് വ്യക്തമല്ല.

ആയിരത്തോളം കുടുംബംങ്ങളെയാണ് ചാപാല ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ചത്. മണിക്കൂറില്‍ 220 മുതല്‍ 250 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കരയിലേയ്ക്ക് അടക്കും തോറും കാറ്റിന്റെ വേഗത കുറയുമെന്ന് റിപ്പോര്‍ട്ടുണ്ട്.

കാറ്റ് ബാധിയ്ക്കുന്ന ഒമാനിലെ പ്രധാന ഗവര്‍ണറേറ്റില്‍ ഒന്നാണ് ദോഫര്‍. ഇവിടെ കനത്ത മഴയും ഇടിയും ഉണ്ടാകുമെന്നാണ് സൂചന. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ഫലപ്രദമായ രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഒന്നും തന്നെയില്ലാത്ത യെമനില്‍ ചപാലയുടെ ആഘാതം ഭീകരമാകുമെന്നാണ് വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.