1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2015

ലണ്ടനില്‍ നടന്ന ലേലത്തില്‍ ബാര്‍സലോണയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയുടെ ഛായാചിത്രത്തിന് ലഭിച്ചത് 5,56,000 ഡോളര്‍ (3 കോടി 46 ലക്ഷം രൂപ). ഡാമിയന്‍ ഹിര്‍സ്റ്റ് എന്ന ആര്‍ട്ടിസ്റ്റാണ് ‘ബ്യൂട്ടിഫുള്‍ മെസി സ്പിന്‍ പെയിന്റിങ് ഫോര്‍ വണ്‍ ഇന്‍ ഇലവന്‍’ എന്ന ചിത്രം വരച്ചത്.

കുട്ടികള്‍ക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം സ്വരൂപിക്കാനായിരുന്നു ലേലം സംഘടിപ്പിച്ചത്.

പൂക്കളുടെ പശ്ചാത്തലത്തില്‍ ബാര്‍സലോണ ജേഴ്‌സിയില്‍ പന്തുമായി മുന്നേറുന്ന ‘ലയണല്‍ മെസി ആന്റ് എ യൂണിവേഴ്‌സ് ഓഫ് ഫഌര്‍’ ചിത്രത്തിന് മൂന്ന് കോടി ( 483,000 ഡോളര്‍) ലഭിച്ചു. ഫുട്‌ബോള്‍ വിഷയമാക്കിയുള്ള 18 വസ്തുക്കളാണ് ലേലത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

 

ജപ്പാനിലെ ആര്‍ട്ടിസ്റ്റായ തകാഷി മുറകാമി, അമേരിക്കന്‍ ശില്‍പി റിച്ചാര്‍ഡ് സെറ, ഈജിപ്ഷ്യന്‍ കരകൗശല വിദഗ്ദ്ധന്‍ വെയ്ല്‍ ഷോക്കി, അറേബ്യന്‍ കലാകാരനായ മനല്‍ അല്‍ ദൊവായന്‍ എന്നി പ്രമുഖരുടെ കലാവിരുതുകളാണ് ലേലത്തിലുണ്ടായിരുന്നത്. ഇവയെല്ലാം ചേര്‍ത്ത് നാല് മില്യണ്‍ ഡോളറാണ് (24 കോടി 91 ലക്ഷം രൂപ) സ്വരൂപിച്ചത്. ബംഗ്ലാദേശ്, ഇന്തോനേഷ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുക എന്ന പ്രചരണത്തിന്റെ ഭാഗമായാണ് ലേലം സംഘടിപ്പിച്ചത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.