1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2015

സ്വന്തം ലേഖകന്‍: ഇനി മുഹമ്മദ് നബിയെ വരക്കാനില്ലെന്ന് ചാര്‍ലി ഹെബ്ദോ കാര്‍ട്ടൂണിസ്റ്റ് ലൂസ് വ്യക്തമാക്കി. പാരീസിലെ ചാര്‍ലി ഹെബ്ദോ വാരികയുടെ ഓഫീസില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ജനുവരിയിലെ ഭീകരാക്രമണത്തിനു ശേഷം മുഹമ്മദ് നബിയുടെ മുഖചിത്രവുമായി പുറത്തിയ വാരികയുടെ കവര്‍ തയ്യാറാക്കിയത് ലുസാണ്.

പ്രവാചകനെ വരക്കാനുള്ള താത്പര്യം ഇല്ലാതായതു കൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും ലുസ് പറഞ്ഞു. വരച്ചു വരച്ച് മടുത്തു പോയതിനാലാണ് ഇനി വരക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ വരക്കുന്നതും തന്നെ മടുപ്പിക്കുന്നതായി ലുസ് പറയുന്നു.

നേരത്തെ പ്രവാചകന്‍ മുഹമ്മദിനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ അച്ചടിച്ചതിന്റെ പേരില്‍ പാരീസിലുള്ള ചാര്‍ലി ഹെബ്ദോ വാരികയുടെ ഓഫീസില്‍ നടത്തിയ ഭീകരാക്രമണത്തില്‍ പത്രാധിപ സമിതിയിലെ പ്രമുഖരടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.

എന്നാല്‍ ഭീകരാക്രമണത്തില്‍ പതറാതെ അടുത്ത ലക്കം മുഖചിത്രമായി പ്രവാചകന്റെ ലുസ് വരച്ച കാര്‍ട്ടൂണുമായാണ് ചാര്‍ലി ഹെബ്ദോ പുറത്തിറങ്ങിയത്. ഐ ആം ചാര്‍ലി എന്നെതിയ പ്ലക്കാര്‍ഡുമായി കണ്ണീര്‍ വീഴ്ത്തുന്ന പ്രവാചകന്റെ ചിത്രമായിരുന്ന ലുസ് വരച്ചത്. ഒപ്പം ആള്‍ ഈസ് ഫോര്‍ഗീവണ്‍ എന്ന അടിക്കുറിപ്പുമുണ്ടായിരുന്നു.

ഭീകരാതയുടേയും മതഭ്രാന്തിന്റേയും ഇരയായ വാരികയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ചാര്‍ലി ഹെബ്ദോയുടെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റു പോയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.