1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2017

സ്വന്തം ലേഖകന്‍: ഭീകരരുമായുള്ള പോരാട്ടത്തില്‍ ഏറ്റുവാങ്ങിയത് 9 വെടിയുണ്ടകള്‍, രണ്ടു മാസം കോമയില്‍, സിആര്‍പിഎഫ് ജവാന്റെ ജീവിതത്തിലേക്കുള്ള അത്ഭുതകരമായ തിരിച്ചുവരവ്. കഴിഞ്ഞ ഫെബ്രുവരി 14 നു കാശ്മീര്‍ ബന്ദിപ്പുരയില്‍ മൂന്ന് തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ സിആര്‍പിഎഫ് ജവാന്‍ ചേതന്‍ ചേതാഹ് ആണ് അത്ഭുതകരമായി ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്.

ഏറ്റുമുട്ടലില്‍ ഒന്‍പതു വെടിയുണ്ടകളാണ് ജവാന്റെ ശരീരത്തില്‍ തറച്ചത്. തലയിലും ഇവടിയുണ്ടകള്‍ പതിച്ചിരുന്നു. വലതു കണ്ണിനു മാരകമായ പരുക്കുകള്‍ പറ്റി. തല, അടിവയര്‍, വലതു കണ്ണ്, കൈകള്‍, നിതംബ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് വെടിയുണ്ടകള്‍ തറച്ചത്. മാരകമായി പരുക്കേറ്റ ചേതാഹിനെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം വിമാന ആംബുലന്‍സില്‍ ഡല്‍ഹി എയിംസില്‍ എത്തിക്കുകയായിരുന്നു.

16 ദിവസം ചേതന്‍ മരണമുഖത്തായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങി. ഒരു മാസം തീവ്രപരിചരണ വിഭാഗത്തില്‍ കഠിന ചികിത്സകളും, ശസ്ത്രക്രിയകളും, വേദനയും തരണം ചെയ്ത് ചേതന്‍ ജീവിതത്തിലേക്ക് മടങ്ങിവരിക തന്നെ ചെയ്തു. ചേതെന്റ വലതുകണ്ണിെന്റ കാഴ്ചക്ക് മങ്ങലുണ്ട്. ഇടതുകണ്ണിന്റെ കാഴ്ച നഷ്ടമായെങ്കിലും ഡോക്ടര്‍മാര്‍ പുനഃസ്ഥാപിച്ചു.

ധീരന്മാരെ ഭാഗ്യം തുണക്കുമെന്ന് ചേതന്റെ മടങ്ങിവരവിനെ പരാമര്‍ശിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.നേരത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു, സൈനിക മേധാവി ബിപിന്‍ റാവാത് എന്നിവരും ജവാനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. രാജ്യത്തിനു വേണ്ടി ഇനിയും പോരാടാന്‍ തിരിച്ചുവരാന്‍ സന്നദ്ധനാണെന്ന് ചേതാഹ് അറിയിച്ച കാര്യവും മന്ത്രി കിരണ്‍ റിജ്ജു വെളിപ്പെടുത്തി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.